അരൂർ തീരദേശ റെയില്‍പ്പാതയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ സ്വദേശി നേഹ കൃഷ്ണന്റെ (25) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.ഒളവണ്ണ പുല്‍പ്പറമ്പില്‍ കൃഷ്ണന്റെ മകളാണ്.

ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ വീണുമരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അരൂരിനും തുറവൂരിനും ഇടയില്‍ എഴുപുന്ന ശ്രീനാരായണപുരം ലെവല്‍ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അരൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേഹയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രണ്ട് ദിവസം മുമ്പ് മാവേലി എക്സ്പ്രസില്‍ നിന്നുവീണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അബ്‌ദുള്‍ ഹമീദിന് (37) ഗുരുതര പരിക്കേറ്റിരുന്നു. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതിനിടെയാണ് രണ്ടാമത്തെ അപകടം നടക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക