അമ്പലപ്പുഴ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് വിദ്യാർത്ഥികള്‍ക്ക് ഇസ്ലാം ലഘുലേഖകളും, ഖുറാനും വിതരണം ചെയ്യുന്നതായി പരാതി .നിച്ച് ഓഫ് ട്രൂത്ത് എന്ന സംഘടനയാണ് ഇതരമതസ്ഥരെ അപമാനിക്കും വിധത്തിലുള്ള ലഘുലേഖകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തത് . മതപരിവർത്തനമാണ് ഇതിന്റെ ലക്ഷ്യമെന്ന് ലഘുലേഖകളില്‍ വ്യക്തമായി പറയുന്നുണ്ട്.
സമാധാനത്തിലേയ്‌ക്കും രക്ഷയിലേയ്‌ക്കുമാണ് ഇസ്ലാം ക്ഷണിക്കുന്നതെന്നും , ഏകദൈവമായ അള്ളാഹുവിനെ മാത്രം ആരാധിക്കൂവെന്നുമാണ് ലഘുലേഖയുടെ ആമുഖത്തില്‍ പറയുന്നത്.
അകത്തെ പേജുകളില്‍ ഹിന്ദു, ക്രിസ്ത്യൻ വിശ്വാസങ്ങളെ ആക്ഷേപിക്കുന്നുണ്ട്. ‘ നിങ്ങള്‍ അവരോട് പ്രാർത്ഥിക്കുന്ന പക്ഷം നിങ്ങളുടെ പ്രാർത്ഥന കേള്‍ക്കുകയില്ല. അള്ളാഹുവിനെ പോലെ വിവരം തരാൻ മറ്റാരുമില്ല. അള്ളാഹുവിനെ പോലെ നിങ്ങള്‍ വിളിച്ച് അപേക്ഷിക്കുന്നവർ ഒരു ഈച്ചയെ പോലും സൃഷ്ടിക്കുകയില്ല . അതിനായി അവരെല്ലാവരും ഒത്തുചേർന്നാല്‍ പോലും .’ എന്നാണ് ചിലയിടങ്ങളില്‍ പറയുന്നത്.
ഇസ്ലാമെന്നത് ജന്മം കൊണ്ട് മാത്രം ലഭിക്കുന്ന ഒന്നല്ലെന്ന് പറഞ്ഞ് മതപരിവർത്തനത്തെയും ഇവർ പിന്തുണയ്‌ക്കുന്നു. മുസ്ലീമാകാൻ മുസ്ലീം മാതാപിതാക്കള്‍ക്ക് തന്നെ ജനിക്കണമെന്നില്ലെന്നും ഇവർ പറയുന്നു. ഇത്തരത്തില്‍ പരസ്യമായി മതം മാറാൻ ആഹ്വാനം ചെയ്യുന്ന സംഘത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യമുയർന്ന് കഴിഞ്ഞു.
















