ഇക്കാലത്ത് പ്രണയ ബന്ധങ്ങള്‍ കണ്ടെത്തുന്നത് വളരെ സങ്കീർണ്ണമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകള്‍ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും ഒരാളെ കണ്ടെത്തുന്നത് ഇന്ന് പലർക്കും വെല്ലുവിളിയാണ്.എന്നാല്‍ ഇതിനെല്ലാം പരിഹാരമായി, ഡേറ്റിംഗ് എളുപ്പമാക്കുന്നതിനുള്ള ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ഫിൻലൻഡ്. ഒരു കാമുകൻ അല്ലെങ്കില്‍ കാമുകിയെ കണ്ടെത്താൻ സൂപ്പർ മാർക്കറ്റില്‍ പോയാല്‍ മതി.

താൻ സിംഗിളാണെും ഒരാളെ തിരയുകയാണെന്നും അറിയിക്കാൻ പിങ്ക് നിറത്തിലുള്ള കൊട്ട കയ്യില്‍ എടുത്താല്‍ മാത്രം മതി. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാമെങ്കിലും സംഭവം സത്യമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കം ഈ ട്രെൻഡിനെ സ്വാഗതം ചെയ്തിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫിൻലൻഡുകാർ പ്രണയം കണ്ടെത്തുന്ന രസകരമായ രീതിയെക്കുറിച്ച്‌ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററായ റോയ ഫോക്സാണ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ആരെയെങ്കിലും കണ്ടുമുട്ടാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് സാധാരണ ബാസ്‌കറ്റിന് പകരം പിങ്ക് നിറത്തിലുള്ള ബാസ്‌കറ്റുകളിലൊന്ന് എടുത്ത് സൂപ്പർമാർക്കറ്റിലൂടെ നടക്കാമെന്ന് റോയ ഫോക്സ് പറയുന്നു. കമിതാക്കളെ കണ്ടെത്താൻ ബാറുകളിലോ കഫെയിലോ പോകുന്നതിനേക്കാള്‍ എത്രയോ മികച്ചതാണിതെന്ന് അവർ വ്യക്തമാക്കി.

കാഷിവി എന്ന പേരിലുള്ള മറ്റൊരു ഇൻസ്റ്റാഗ്രാം ഉപയോക്താവും ‘പിങ്ക് ബാസ്‌ക്കറ്റ്’ രീതിയെക്കുറിച്ച്‌ സംസാരിച്ചു. ഫിൻലൻഡില്‍ ഏകദേശം നാല് വർഷത്തോളമായി താമസിക്കുന്നുണ്ടെങ്കിലും ഈ രീതിയെക്കുറിച്ച്‌ താൻ അടുത്തയിടെയാണ് അറിഞ്ഞതെന്ന് അവർ പറഞ്ഞു. ഇവിടെയുള്ള സൂപ്പർ മാർക്കറ്റുകളില്‍ ചാര നിറത്തിലുള്ളതും പിങ്ക് നിറത്തിലുള്ളതുമായ ബാസ്‌ക്കറ്റ് ലഭിക്കും. നിങ്ങള്‍ പിങ്ക് നിറത്തിലുള്ളതാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ സിംഗിളാണെന്നാണ് അർത്ഥം. ഒരാളെ കണ്ടെത്താൻ നിങ്ങള്‍ തയ്യാറാണെന്നും ഇത് അർത്ഥം വയ്ക്കുന്നു. കാഷിവി പങ്കുവച്ച ഈ റീല്‍ പത്ത് ലക്ഷത്തില്‍ കൂടുതല്‍ ആളുകളാണ് കണ്ടത്.

പരസ്പര സമ്മതത്തോടെയാണ് ഈ ആശയം മുന്നോട്ടുവച്ചിരിക്കുന്നതെന്നും പിങ്ക് നിറത്തിലുള്ള കൊട്ട കൊണ്ടുപോകുന്നവരെ മാത്രമേ ഷോപ്പിലെത്തുന്നവർ സമീപിക്കാവൂ എന്നും അവർ വിശദീകരിച്ചു. ‘നിങ്ങള്‍ രണ്ടുപേരുടെയും കൈവശം പിങ്ക് നിറത്തിലുള്ള കൊട്ട ഉണ്ടെങ്കില്‍ മാത്രമേ ഇത് പ്രാവർത്തികമാകുകയുള്ളൂ. നിങ്ങളുടെ കയ്യില്‍ ചാര നിറത്തിലുള്ള കൊട്ടയുണ്ടെങ്കില്‍ പിങ്ക് നിറത്തിലുള്ള കൊട്ടയുമായി ആരെയും സമീപിക്കാൻ കഴിയില്ല.’ കാശിവി കൂട്ടിച്ചേർത്തു.

എന്നാല്‍ ഫിൻലാൻഡിലെ എല്ലാ സൂപ്പർ മാർക്കറ്റുകളിലും ഈ സംവിധാനമില്ല. കെ സൂപ്പർമാർക്കറ്റ്, എസ് മാർക്കറ്റ് പോലുള്ള ഫിന്നിഷ് പലചരക്ക് ശൃംഖലകള്‍ നടത്തുന്ന തിരഞ്ഞെടുത്ത സ്റ്റോറുകളിലാണ് ഈ സംരംഭം അവതരിപ്പിച്ചിരിക്കുന്നത്. പ്രണയം കണ്ടെത്താൻ പിങ്ക് നിറത്തിലുള്ള ഒരു കൊട്ട ഉപയോഗിക്കുന്ന ആശയത്തിന് ഓണ്‍ലൈനില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഡേറ്റിംഗ് ആപ്പുകള്‍ക്ക് ഒരു ബദലാണിതെന്ന് ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക