കരുർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സർക്കാർ ജോലി നല്‍കുമെന്ന വിജയ് സർക്കാരിൻറെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി.ഈ തീരുമാനം ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നിർണായക നടപടി. കഴിഞ്ഞ സെപ്റ്റംബറില്‍ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ 41 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതോടെ ഇവരുടെ ആശ്രതർക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു വിജയ്.

ഇതിടനോടകം ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ടവരില്‍ 32 പേരുടെ അവകാശികള്‍ക്ക് മുഖ്യമന്ത്രി ആശ്രിത നിയമന ഉത്തരവുകള്‍ കൈമാറിയിരുന്നു. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൻറെ ഭാഗമായാണ് നിയമനങ്ങള്‍ നടത്തിയതെന്നായിരുന്നു സർക്കാർ നല്‍കിയ വിശദീകരണം. എന്നാല്‍ സ്റ്റാറ്റ്യൂട്ടറി നടപടിക്രമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് താല്‍ക്കാലിക സർക്കാർ ജോലികള്‍ നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും വ്യാപക വിമർശനവുമായി രംഗത്തെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വിഷയത്തില്‍ കോടതിയുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനമാണ് ഉണ്ടായത്. ലക്ഷക്കണക്കിന് യുവാക്കള്‍ മത്സരപ്പരീക്ഷകള്‍ എഴുതി ജോലി കാത്തുനില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ പ്രത്യേകമായി സർക്കാർ ജോലി നല്‍കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ദിവസവും റോഡ് അപകടങ്ങളില്‍ നിരവധി പേർ മരിക്കുന്നുണ്ടെന്നും അങ്ങനെയെല്ലാം സംഭവിക്കുന്നവർക്കെല്ലാം സർക്കാർ ജോലി നല്‍കുമോയെന്നും കോടതി ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക