ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റില്‍ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. ഓണ്‍ലൈൻ വഴിപാടുകളുടെയും ഡിജിറ്റല്‍ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമർശനം ഉന്നയിച്ചത്.ആവശ്യമായ വിവരങ്ങള്‍ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. 43 വർഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഭൗതിക പരിശോധന നടത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

2011-12 സാമ്പത്തിക വർഷം മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ 54.59 കോടി രൂപയുടെ ഓഡിറ്റ് എതിർപ്പുകളാണ് നിലവിലുള്ളത്.വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി പാത്രങ്ങള്‍, കുങ്കുമം എന്നിവയുടെ കണക്കുകള്‍ കൃത്യമായ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റർ കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാമ്പത്തിക ഇടപാടുകളില്‍ കർശനമായ സുതാര്യത ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി, നിലവിലെ ഓഡിറ്റിന്റെ സ്ഥിതി അറിയിക്കാൻ സീനിയർ ഡെപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക