മാസപ്പടിക്കേസില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടികളിലേക്ക് ഇ ഡി നീങ്ങുന്നു.റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി കണ്ടുകെട്ടും.വീണ ടി യുടെ എച്ച്‌ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടും മരവിപ്പിച്ചിരുന്നു. ഇതില്‍ നിന്നുള്ള പണവും ഇഡി കണ്ടുകെട്ടും.

ഇതിനായി അഡ്ജുഡിക്കറ്റിംഗ് അതോറിറ്റിക്ക് മുൻപാകെ റിപ്പോർട്ട് നല്‍കും. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ തുടർന്നും കൈവശം വയ്‌ക്കുന്നതിനും റിപ്പോർട്ട് നല്‍കും. വീണയുടെ ബാങ്ക് ലോക്കറും ഇഡി ഉടൻ തുറന്നു പരിശോധിക്കും. ചോദ്യം ചെയ്യലിന് മുന്നോടിയായി ബാങ്ക് ലോക്കർ തുറന്നു പരിശോധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബ‍ഞ്ചും ഇഡി അന്വേഷണം തുടാരാൻ അനുമതി നല്‍കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ എഫ്‌ഐആർ ഇല്ലാതെ അന്വേഷണം നടത്താനും സ്വത്ത് കണ്ടുകെട്ടാനും കഴിയുമെന്ന ഹൈക്കോടതി ഉത്തരവ് ഇഡിക്ക് വിപുലമായ അധികാരമാണ് നല്‍കിയത്.

കഴിഞ്ഞ ദിവസം ഇഡി ഡയറക്ടർ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന യോഗത്തില്‍ അന്വേഷണത്തിന്റെ വേഗം കൂട്ടാൻ തീരുമാനമായിരുന്നു. അടുത്ത പടിയായി വീണ വിജയൻ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യും. അന്വേഷണത്തില്‍ കണ്ടെത്തുന്ന വിവരം ഏത് ഏജൻസിയുടെ കീഴിലാണോ അവർക്ക് കൈമാറി അതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്താൻ ഇഡിക്ക് വിചാരണ നടപടികളലേക്ക് കടക്കാം.

എൻഫോഴ്സ്മെനറ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്( ഇ.സി.ഐ.ആർ) ആഭ്യന്തര രേഖയാണെന്നും നിയമപരമായ ഒന്നല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ ഇ.സി.ഐ.ആർ പോലും രജിസ്റ്റർ ചെയില്ലെന്ന് പറഞ്ഞാണ് സിപിഎം ക്യാപ്സൂള്‍ ഇറക്കിയിരുന്നത്. എന്നാല്‍ കോടതി ഉത്തരവോടെ ഈ ന്യായീകരണവും അങ്ങേയറ്റം ദുർബലമായി.

സിഎംആ‍എല്‍ മാസപ്പടി കേസില്‍ സന്ദേശ് ഖാലി മാതൃക ഇഡി സ്വീകരിക്കാനും സാധ്യതയുണ്ട്. കൊല്‍ക്കത്തിയില്‍ ഷാജഹാൻ ഷെയ്ഖിന്റെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥ‍‍ർക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് ആദായ നികുതിവകുപ്പും സിബിഐയും എൻഐഎും സംയുക്തമായാണ് അന്വേഷണം നീങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക