എം.വി നികേഷ് കുമാർനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എകെജി സെൻ്ററില്‍ ഇരുന്ന് ഒരാള്‍ തനിക്കെതിരെ നിരന്തരം കാർഡ് ഇറക്കി കൊണ്ടിരിക്കുന്നു.തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുന്നു. ഇതെല്ലാം കഴിയുമ്ബോള്‍ അയാള്‍ക്കെതിരെ ഒരു ഒറിജിനല്‍ കാർഡ് വരുന്നുണ്ടെന്ന് പറഞ്ഞേക്കൂവെന്നും വി.ഡി സതീശൻ.
ശബരിമല സ്വർണകൊള്ള കേസില്‍ പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലയെന്ന് വി.ഡി സതീശൻ ചോദിച്ചു. പത്മകുമാറിനെതിരെ ഗുരുതരമായ ആരോപണമാണ് എസ്‌ഐടി ഹൈക്കോടതിയില്‍ നല്‍കിയത്. പത്മകുമാറിനെയും മറ്റ് നേതാക്കളെയും സിപിഎം സംരക്ഷിക്കുന്നു. സർക്കാർ അയ്യപ്പൻ്റെ സ്വർണം കവർന്നവർക്ക് കുടപിടിച്ചു കൊടുക്കുന്നു.
ചൂരല്‍മല ദുരന്തത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീട് ഉടൻ വരുമെന്നും സതീശൻ പറഞ്ഞു. കോണ്‍ഗ്രസ് പ്രഖ്യാപിച്ച പലതും നടപ്പാക്കി. കർണാടക സർക്കാരിന്റെ പണം കൈമാറി. ലീഗിന്റെ വീടിൻ്റെ പ്രവർത്തനം പൂർത്തിയാക്കി. യുഡിഎഫുമായി ബന്ധപ്പെട്ട 300 വീടുകള്‍ ഉടൻ വരും. യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടിൻ്റെ തുടർനടപടിയും ഉടൻ ഉണ്ടാകും.

















