മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച്‌ ഇഡി മടങ്ങി.മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയാണ് പൂർത്തിയായത്.തിരുവനന്തപുരം എംജി റോഡിലെ എച്ച്‌ഡിഎഫ്സി ബാങ്കിലാണ് പരിശോധന നടന്നത്.

വീണയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കേസില്‍ വീണ അടക്കമുള്ളവരെ കഴിഞ്ഞ ദിവസം ഇഡി കൊച്ചിയില്‍ ചോദ്യം ചെയ്തിരുന്നു.ബാങ്ക് സ്റ്റേറ്റ്മെന്റ് അടക്കമുള്ളവ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഭാഗികമായ രേഖകള്‍ മാത്രമാണ് ഇഡിക്ക് മുന്നില്‍ ഹാജരാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോക്കറിന്റെ വിശദാംശങ്ങള്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് ഇത് തുറന്ന് പരിശോധിച്ചത്. എച്ച്‌ഡിഎഫ്സി ബാങ്കിലെ അടക്കം വീണയുടെ മൂന്ന് അക്കൗണ്ടുകളും നേരത്തേ ഇഡി മരവിപ്പിച്ചിരുന്നു..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക