നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ണാടക മന്ത്രിസഭാ പദവികളില്‍ തീരുമാനമായി. ഇന്നലെ വൈകിട്ട് നടന്ന മന്ത്രിസഭാ യോഗത്തിലാണ് വകുപ്പ് വിഭജനം നടന്നത്.മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ധനകാര്യം, കാബിനറ്റ്, പേഴ്സണല്‍ & അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ്, ഇന്റലിജന്‍സ്, കൂടാതെ അനുവദിക്കാത്ത എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യും.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗേക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ബെംഗളൂരു നഗര വികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡയ്ക്കും നല്‍കി.ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകള്‍ നല്‍കി. കെ ജെ ജോര്‍ജിന് ഊര്‍ജ്ജവും വിനോദസഞ്ചാരവും നല്‍കിയപ്പോള്‍ യുടി ഖാദറിന് ആരോഗ്യവും കുടുംബക്ഷേമ വകുപ്പും നല്‍കി. ജലസേചന വകുപ്പ് നല്‍കിയത് രാമലിംഗ റെഡ്ഡിക്കാണ്. എന്നാല്‍ ബെംഗളൂരു നഗര വികസന വകുപ്പാണ് റെഡ്ഡി ആവശ്യപ്പെട്ടിരുന്നത്. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യക്ക് നഗരവികസനമാണ് ലഭിച്ചത്. കെ എച്ച്‌ മുനിയപ്പ ഭക്ഷ്യസുരക്ഷ മന്ത്രിയായി തുടരും. വ്യവസായ, അടിസ്ഥാന സൗകര്യ വികസന മന്ത്രി എം ബി പാട്ടീല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാര്‍ക്കിഹോളി, മെഡിക്കല്‍ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ശരണ്‍ പ്രകാശ് പാട്ടീല്‍. ഇവര്‍ മന്ത്രി സ്ഥാനത്ത് തന്നെ തുടരുന്നവരാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബുധനാഴ്ച വൈകീട്ടാണ് കര്‍ണാടകയുടെ 18ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ അധികാരമേറ്റത്. ഡി കെ ശിവകുമാറിനൊപ്പം അദ്ദേഹത്തിന്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ലോക്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക