തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനഗോലുവിനെ കർണാടക മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു.ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയായ ശേഷം മന്ത്രിസഭക്ക് പുറത്ത് നടത്തുന്ന പ്രധാന നിയമനങ്ങളില്‍ ഒന്നാണിത്.കാബിനറ്റ് റാങ്കോടെയാണ് സുനില്‍ കനഗോലുവിനെ ഡി.കെ ശിവകുമാർ തൻെറ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നിയമനം.

കർണാടകയില്‍ കോണ്‍ഗ്രസിന് അധികാരം നിലനിർത്തേണ്ടതിൻെറ ഉത്തരവാദിത്തം ഡികെയുടെ ചുമലിലാണ്.തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്‌ സർക്കാരിനെ ഒരുക്കുന്നതിലായിരിക്കും കനഗോലു പ്രധാന പങ്ക് വഹിക്കാൻ പോകുന്നത്.സർക്കാരിനെ കൂടുതല്‍ ജനപ്രീയമാക്കാനും സാമുദായിക ഘടകങ്ങളെ അടുപ്പിക്കാനുളള ഇടപെടലുകളിലും ഇനി കനഗോലു ടച്ച്‌ ഉണ്ടാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന സർക്കാരിനെ അധികാരത്തില്‍ എത്തിച്ചതിൻെറ തിളക്കവുമായിട്ടാണ് കനഗോലു കർണാടകയില്‍ പുതിയ ദൌത്യം ഏറ്റെടുക്കുന്നത്.കർണാടകക്കാരൻ ആയതിനാല്‍ കന്നട മണ്ണിൻെറ തുടിപ്പുകള്‍ അറിയുന്ന തന്ത്രജ്ഞനാണ് സുനില്‍ കനഗോലു.

2023-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നില്‍ സുനിലിന്റെ തന്ത്രങ്ങളായിരുന്നു.ബി.ജെ.പി സർക്കാരിനെതിരെയുള്ള ‘PayCM’ പോലുള്ള ജനപ്രിയ ക്യാമ്പെയ്‌നുകള്‍ അദ്ദേഹത്തിന്റെ ആശയം ആയിരുന്നു.രാഹുല്‍ ഗാന്ധി നയിച്ച ‘ഭാരത് ജോഡോ യാത്ര’യുടെ ആസൂത്രണത്തിലും അതിന്റെ ഡിജിറ്റല്‍ ബ്രാൻഡിംഗിലും സുനില്‍ കനഗോലുവിന്റെ പങ്ക് വലുതായിരുന്നു.

തെലങ്കാനയില്‍ കെ. ചന്ദ്രശേഖർ റാവുവിന്റെ ഭരണത്തിന് അന്ത്യം കുറിച്ച്‌ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ചതും സുനിലിന്റെ കൃത്യമായ ഫീല്‍ഡ് സർവേകളും സ്ഥാനാർത്ഥി നിർണ്ണയ തന്ത്രങ്ങളുമായിരുന്നു .വെറും രാഷ്ട്രീയ ഊഹങ്ങള്‍ക്കപ്പുറം ഓരോ നിയോജകമണ്ഡലത്തിലെയും വോട്ടർമാരുടെ കൃത്യമായ ജനസംഖ്യാ കണക്കുകള്‍ , ജാതി സമവാക്യങ്ങള്‍, താഴെത്തട്ടിലെ ഭരണവിരുദ്ധ വികാരം എന്നിവ ശാസ്ത്രീയമായ സർവേകളിലൂടെ വിശകലനം ചെയ്താണ് ഇദ്ദേഹം തന്ത്രങ്ങള്‍ മെനയുന്നത്.

സാധാരണക്കാർക്ക് വേഗത്തില്‍ മനസ്സിലാകുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും ഡിജിറ്റല്‍ ക്യാമ്പെയ്‌നുകളും രൂപകല്‍പ്പന ചെയ്യുന്നതില്‍ വിദഗ്ദ്ധനാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക