മുംബൈ: നാഗ്പൂരിൽ നടക്കുന്ന ശീതകാല സമ്മേളനം ശനിയാഴ്ച അവസാനിച്ചതിന് ശേഷം മാത്രമേ വകുപ്പ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിക്കൂവെന്ന് മഹായുതിയിൽ നിന്നുള്ള വൃത്തങ്ങൾ പറയുന്നു. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഭിന്നാഭിപ്രായം ഉണ്ടാകാതിരിക്കാൻ ബോധപൂർവമാണ് കാലതാമസം വരുത്തിയതെന്നാണ് റിപ്പോർട്ട്. ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് നിർണായകമായ ആഭ്യന്തരവകുപ്പ് ഉറപ്പാക്കുന്നതിലാണ് ശിവസേന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഷിൻഡെയുടെ അടുത്ത സഹായിയായ ഭരാഗ് ഗോഗവാലെ ഇക്കാര്യത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.ക്യാബിനറ്റ് അംഗങ്ങൾക്കുള്ള വകുപ്പ് വിഹിതം ഉടൻ പ്രഖ്യാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. ഷിൻഡെയ്ക്ക് നഗരവികസന വകുപ്പ് നേരത്തെ തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കരുതുന്നുണ്ടെങ്കിലും ധന-ആസൂത്രണ വകുപ്പിനും സേന ആഗ്രഹിക്കുന്നു.
അതേസമയം അജിത് പവാറിന് ധനവകുപ്പ് അനുവദിക്കുന്നതിനെ ഷിൻഡെ എതിർത്തതായും റിപ്പോർട്ടുണ്ട്. എന്നാൽ ആഭ്യന്തര, ധനകാര്യ വകുപ്പുകൾ ശിവസേന അംഗങ്ങൾക്ക് നൽകാൻ ആദ്യം ബിജെപി വിസമ്മതിച്ചതായും പിന്നീട് സമ്മതിച്ചതയും ഉള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

















