നീറ്റ് പരീക്ഷ നടത്തിപ്പില്‍ കേന്ദ്രസർക്കാരിനെതിരായ പ്രമേയം നിയമസഭ പാസാക്കി. ബിജെപിയുടെ ഭേദഗതി നിർദ്ദേശങ്ങള്‍ വോട്ടിനിട്ട് തള്ളിയാണ് പ്രമേയം പാസാക്കിയത്.ക്രമക്കേടില്‍ നടപടിയെടുത്ത കേന്ദ്രസർക്കാരിനെ അഭിനന്ദിക്കണം എന്നായിരുന്നു വി മുരളീധരന്റെ ആവശ്യം.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയില്‍ ആക്കിയ ക്രമക്കേടില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും പരീക്ഷാ സമ്പ്രദായം സമഗ്രമായി പരിഷ്കരിക്കണമെന്നും ആണ് പ്രമേയം പറയുന്നത്.പരീക്ഷ നടത്തിപ്പിന് സമഗ്ര നിയമനിർമ്മാണം വേണം. പരീക്ഷാ സംവിധാനം ശക്തിപ്പെടുത്തണം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പരീക്ഷ നടത്തിപ്പിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ സമഗ്ര പരിഷ്കാരം ആവശ്യമാണ്.കൂണുപോലെ മുളച്ചു പൊന്തുന്ന മത്സരപരീക്ഷ പരിശീലന കേന്ദ്രങ്ങളെ നിയന്ത്രിക്കാനുള്ള നടപടി കൂടി വേണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടണമെന്ന് ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





