റാലിക്കിടെ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ അണികള്‍ക്കിടയിലേക്ക് ആപ്പിളെറിഞ്ഞ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.കനകപുരയിലെ ഒരു പ്രധാന നഗരമായ ഹരോഹള്ളിയില്‍ മുഖ്യമന്ത്രിയായ സന്തോഷം അണികളുമായി പങ്കുവയ്ക്കുന്നതിനിടെയുള്ള വീഡിയോയാണ് വെെറലായത്.

അനുയായികളും പ്രാദേശിക പ്രവർത്തകരും ഒത്തുചേർന്ന റാലിക്കിടെ ആപ്പിളും പൂക്കളും കൊണ്ട് നി‌ർമ്മിച്ച മാല മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. നൂറുകിലോയില്‍ അധികം ഭാരമുള്ള മാല ഹെെഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചത്. ഇതോടെ ആവേശം കേറിയ ഡി കെ മാലയില്‍ നിന്നും ആപ്പിളുകള്‍ പറിച്ചെടുത്ത് കടിച്ചിട്ട് അണികള്‍ക്ക് നേരെ എറിയുകയായിരുന്നു. ഇത് ചാടിപ്പിക്കാൻ അണികള്‍ തിക്കിതിരക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ വിമർശനത്തിന് കാരണമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപി നേതാവ് അശോക് ഗൗഡ ഉള്‍പ്പടെ ഡി കെ ശിവകുമാറിനെ വിമർശിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. മറ്റാരെങ്കിലും കടിച്ച ആപ്പിള്‍ നിങ്ങള്‍ കഴിക്കുമോയെന്ന് അശോക് ചോദിച്ചു. ജനങ്ങളുടെ സേവകനാണ് മുഖ്യമന്ത്രിയെന്ന് ഓർക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക