മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ട് പേർ ഡാൻസാഫ് സംഘത്തിന്റെ കസ്റ്റഡിയില്‍. തൃക്കാക്കര സ്വദേശി ഉനൈസ് (34), ആലപ്പുഴ സ്വദേശിനി കല്യാണി (22) എന്നിവരാണ് കൊച്ചി ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയില്‍ നിന്ന് അറസ്റ്റിലായത്. ഇവരുടെ കൈയില്‍ നിന്ന് 22 ഗ്രാം എംഡിഎംഎ പിടികൂടി. കല്യാണി സിനിമ പ്രമോഷൻ മേഖലയില്‍ പ്രവർത്തിക്കുന്നതാണെന്നും ഉനൈസ് ഇതിന് മുമ്ബും ലഹരിക്കേസുകളില്‍ പിടിയിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവർ താമസിച്ച ഹോട്ടലില്‍ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലായത്. 22 ഗ്രാം എംഡിഎംഎ, ത്രാസ്, ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിംഗ് പൈപ്പുകള്‍ എന്നിവ ഇവരുടെ മുറിയില്‍ നിന്ന് കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം, ഡി.സി.പിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നാർക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണർ വി. രാജീവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക