ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ റിമാൻഡിലായ സിപിഎം പ്രവർത്തകന്റെ വീടിന്റെ ഫോട്ടോ ചർച്ചയാകുന്നു.മുൻ മന്ത്രി വി.ശിവൻകുട്ടി റിമാൻഡിലായവരുടെ വീട് സന്ദർശിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് താഴെയാണ് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നതാണ് വീടിന്റെ ഫോട്ടോയെന്നും നേതാക്കളുടെ മക്കളെല്ലാം സുരക്ഷിതരാണെന്നുമുള്ള കമന്റുകള്‍ വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”വീടിന്റെ ഉള്‍വശം കാണുമ്പോള്‍ അറിയാം പാവപ്പെട്ട കുട്ടികളെ ജയിലില്‍ ആക്കിയിട്ട് നേതാക്കള്‍ കറങ്ങി നടക്കുവാ…” എന്നാണ് ഒരു കമന്റ്. ”പൊലീസ് സ്റ്റേഷൻ ആക്രമിച്ചു പ്രതികളെ പുറത്തിറക്കി കൊണ്ടുവരുന്നത് പോലെയല്ല ഇഡി കേസില്‍ ജയിലിലാകുന്നത്. കലാപത്തിന് ആഹ്വാനം ചെയ്ത് സഖാക്കളെ ഇളക്കിവിട്ട നേതാക്കള്‍ക്കോ അവരുടെ മക്കള്‍ക്കോ ഒരു ചുക്കും വരാനില്ല”- എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക