സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഏറെയാണ്.കടക്കെണിയും സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുമ്പോഴും, സാധാരണക്കാർക്ക് ആശ്വാസം നല്‍കുന്ന ക്ഷേമപദ്ധതികളും വികസന പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചു. ബജറ്റില്‍ വിവിധ ജില്ലകള്‍ക്കായി പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍ താഴെ പറയുന്നവയാണ്.

തിരുവനന്തപുരം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • തലസ്ഥാന നഗരിയെ കേരളത്തിന്റെ നോളജ് ആൻഡ് സ്പേസ് ടെക്നോളജി ഹബ്ബായി വികസിപ്പിക്കും.
  • വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ ആദ്യ ഗ്രീൻ ബങ്കറിംഗ് കേന്ദ്രമായി ഉയർത്തുകയും േപ്പല്‍ നിർമ്മാണ-അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കുകയും ചെയ്യും
  • ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയില്‍, വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്നിവയുടെ നിർമ്മാണം വേഗത്തിലാക്കാൻ 100 കോടി രൂപ വകയിരുത്തി
  • തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്നും ഗവ. എഞ്ചിനീയറിംഗ് കോളേജിന് (CET) സർവ്വകലാശാലയുടെ ‘കോണ്‍സ്റ്റിറ്റ്യൂവന്റ് കോളേജ്’ പദവി നല്‍കുമെന്നും പ്രഖ്യാപനമുണ്ട്

കൊല്ലം

  • കൊല്ലത്തെ ധാതു സംസ്കരണത്തിന്റെയും അപൂർവ്വ ധാതുക്കളുടെയും (Rare Earth Minerals) കേന്ദ്രമായി മാറ്റും
  • കൊല്ലം തുറമുഖ വികസനത്തോടൊപ്പം ചിന്നക്കടയില്‍ സ്കൈ വാക്ക്, അർബൻ പാർക്ക് എന്നിവ നിർമ്മിക്കുന്നതിന് 5 കോടി രൂപ നീക്കിവെച്ചു
  • കോട്ടങ്കരയില്‍ ആധുനിക കോഴിമാംസ പ്രോസസിംഗ് പ്ലാന്റും പെറ്റ് ഫുഡ് ഫാക്ടറിയും സ്ഥാപിക്കും

ആലപ്പുഴ

  • ആലപ്പുഴയെ ഇന്ത്യയുടെ ബ്ലൂ ഇക്കണോമി (Blue Economy) തലസ്ഥാനമായി വികസിപ്പിക്കും
  • ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനായി 100 കോടി രൂപ വകയിരുത്തി
  • അർത്തുങ്കല്‍ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം ഉള്‍പ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ ടൂറിസം സർക്യൂട്ട് നടപ്പിലാക്കും
  • പാതിരാമണല്‍ ദ്വീപ് വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും

എറണാകുളം

  • കൊച്ചിയില്‍ ജെ.സി. ഡാനിയേല്‍ ഇന്റർനാഷണല്‍ ഫിലിം സിറ്റി (ചിത്രനഗരം) സ്ഥാപിക്കുന്നതിന് 100 കോടി രൂപ അനുവദിച്ചു
  • കൊച്ചി-ആലുവ-പെരുമ്പാവൂർ ബെല്‍റ്റിനെ ഒരു ഗ്ലോബല്‍ ഫർണിച്ചർ ഹബ്ബായി വികസിപ്പിക്കും
  • കൊച്ചിയില്‍ ആർബിട്രേഷൻ കോടതിയും ഗ്ലോബല്‍ കണ്‍വെൻഷൻ സെന്ററും സ്ഥാപിക്കും
  • എറണാകുളം മെഡിക്കല്‍ കോളേജ് നവീകരണത്തിനായി 10 കോടി രൂപയും ഗോശ്രീ-ബോള്‍ഗാട്ടി സമാന്തര പാലത്തിനായി 1 കോടി രൂപയും വകയിരുത്തി

തൃശ്ശൂർ

  • കൊച്ചി-തൃശ്ശൂർ ബെല്‍റ്റിനെ പ്രധാന ആഭരണ നിർമ്മാണ ഇടനാഴിയായി മാറ്റും
  • തൃശ്ശൂരില്‍ ജോണ്‍സണ്‍ മ്യൂസിക് അക്കാദമി ആരംഭിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചു
  • ചരിത്രപ്രസിദ്ധമായ തേക്കിൻകാട് മൈതാനം 10 കോടി രൂപ ചെലവില്‍ നവീകരിക്കും
  • തൃശ്ശൂർ മെഡിക്കല്‍ കോളേജിന് സർവ്വകലാശാലയുടെ ‘കോണ്‍സ്റ്റിറ്റ്യൂവന്റ് കോളേജ്’ പദവി നല്‍കും

കോഴിക്കോട്

  • കോഴിക്കോട് നഗരത്തില്‍ എം.ടി. വാസുദേവൻ നായർ കള്‍ച്ചറല്‍ പാർക്ക് സ്ഥാപിക്കുന്നതിന് 50 കോടി രൂപ വകയിരുത്തി
  • കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കും
  • ജില്ലയിലെ സൈബർ പാർക്കിനെ ഇൻഫോപാർക്കിന്റെ നിലവാരത്തിലേക്ക് ഉയർത്തും
  • ഉരുള്‍പൊട്ടല്‍ ബാധിച്ച വിളങ്ങാടിനായി ‘വിളങ്ങാട് പാക്കേജ്’ (5 കോടി രൂപ) പ്രഖ്യാപിച്ചു

മലപ്പുറം

  • മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയായി ഉയർത്തും (5 കോടി രൂപ)
  • ജില്ലയില്‍ ആധുനിക രീതിയിലുള്ള കാൻസർ സെന്റർ സ്ഥാപിക്കാൻ 10 കോടി രൂപ വകയിരുത്തി
  • പൊന്നാനിയില്‍ മലബാർ തിണ്ടീസ് കള്‍ച്ചറല്‍ ബിനാലെ സംഘടിപ്പിക്കും; തീരസംരക്ഷണത്തിനായി 3 കോടി രൂപ അനുവദിച്ചു

വയനാട്

  • വയനാട്ടില്‍ ട്രൈബല്‍ സർവ്വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും സ്ഥാപിക്കുന്നതിന് 50 കോടി രൂപ നീക്കിവെച്ചു
  • ടൂറിസം മേഖലയില്‍ ‘ബ്രാൻഡ് വയനാട്’ എന്ന ആശയം നടപ്പിലാക്കും
  • സുല്‍ത്താൻ ബത്തേരിയില്‍ ഗവണ്‍മെന്റ് ആർട്സ് & സയൻസ് കോളേജ് ആരംഭിക്കും

മറ്റ് ജില്ലകളിലെ പ്രഖ്യാപനങ്ങള്‍:

  • കാസർഗോഡ്: മഞ്ചേശ്വരത്ത് മിനി സിവില്‍ സ്റ്റേഷനും ജില്ലയിലെ മെഡിക്കല്‍ കോളേജ് വികസനവും
  • ഇടുക്കി: മെഡിക്കല്‍ കോളേജിന്റെ സൗകര്യങ്ങള്‍ വർദ്ധിപ്പിക്കും; മൂന്നാറില്‍ ‘ഗ്രീൻ മാർഷല്‍സ്’ പദ്ധതി
  • പാലക്കാട്: ഒറ്റപ്പാലത്ത് കോടതി സമുച്ചയം; തൃത്താലയില്‍ കെ.ആർ. നാരായണൻ സിവില്‍ സർവീസ് അക്കാദമി
  • പത്തനംതിട്ട: പുതിയ ജയില്‍ നിർമ്മാണവും പത്തനംതിട്ട ടൗണ്‍ റിംഗ് റോഡും
  • കോട്ടയം: സ്കൈ വാക്ക് പ്രവൃത്തികള്‍ പുനരാരംഭിക്കും
  • കണ്ണൂർ: അഴീക്കല്‍ തുറമുഖ വികസനം; തളിപ്പറമ്പില്‍ ജയില്‍ നിർമ്മാണം
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക