പിണറായി വിജയനെ എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച്‌ കെ.കെ. ശൈലജയെ മത്സരിപ്പിച്ചു വിജയിപ്പിച്ച്‌ പ്രതിപക്ഷ നേതാവാക്കണമെന്ന് സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തില്‍ ആവശ്യം.പി. ജയരാജന് അനുകൂലമായി പാട്ട് വന്നപ്പോള്‍ എതിര്‍ത്ത നേതൃത്വം പിണറായിക്ക് വേണ്ടി പാട്ടുണ്ടാക്കിയപ്പോള്‍ മൗനം പാലിച്ചെന്നും, ജയരാജനെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും ആവശ്യമുയര്‍ന്നു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.

മുന്‍ മന്ത്രി വി.എന്‍. വാസവന്‍ സാധാരണക്കാരില്‍നിന്ന് അകന്ന് മുതലാളിമാരുമായും സമുദായ നേതാക്കളുമായും മാത്രമാണ് ബന്ധം പുലര്‍ത്തിയതെന്ന് യോഗത്തില്‍ കുറ്റപ്പെടുത്തലുണ്ടായി. എം.വി. ഗോവിന്ദന്‍, എ. വിജയരാഘവന്‍ എന്നിവര്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി യുവജനങ്ങളെ അവഗണിക്കുകയാണെന്നും ഈ നിലയില്‍ പോയാല്‍ ഇനി സമരം ചെയ്യാനും പൊലീസിന്റെ അടികൊള്ളാനും യുവജനങ്ങളെ കിട്ടില്ലെന്നും യുവനേതാക്കള്‍ തുറന്നടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിമര്‍ശനം രൂക്ഷമായപ്പോള്‍ കെ.പി. ഉദയഭാനു ഇടപെട്ടെങ്കിലും ഏരിയ കമ്മിറ്റി അംഗങ്ങള്‍ വഴങ്ങിയില്ല. തങ്ങള്‍ക്ക് പറയാനുള്ളത് ഇനിയും പറയുമെന്നും, സംസ്ഥാന കമ്മിറ്റിയില്‍ നേതാക്കള്‍ യഥാസമയം പ്രതികരിക്കാത്തതാണ് പാര്‍ട്ടിയുടെ കനത്ത തോല്‍വിക്ക് കാരണമെന്നും അംഗങ്ങള്‍ യോഗത്തില്‍ തിരിച്ചടിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക