ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം നല്‍കുന്നത് പാർട്ടി സംസ്ഥാന നേതൃത്വം പരിശോധിച്ചിട്ട് മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.ബിനീഷ് കോടിയേരിക്ക് അംഗത്വം നല്‍കാത്തത് സംബന്ധിച്ച വിമർശനങ്ങള്‍ക്ക് മറുപടിയായാണ് ഗോവിന്ദൻെറ പ്രതികരണം.

ബിനീഷിന് അംഗത്വം നല്‍കണമെന്ന് പറയുന്നവർ ഫലം വന്നശേഷം അദ്ദേഹമിട്ട കുറിപ്പ് ശ്രദ്ധിച്ചിരുന്നോ. അതുകൂടിയെല്ലാം നോക്കിയിട്ട് വേണം അംഗത്വംനല്‍കണമെന്ന് ആവശ്യപ്പെടാനെന്നും ഗോവിന്ദൻതിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമർശിച്ചു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതില്‍ പുനഃപരിശോധനയില്ലെന്ന് എം.വി.ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പി.ബിയുടെ അംഗീകാരം വാങ്ങിയിരുന്നതായും പാര്‍ട്ടി യോഗങ്ങളില്‍ വിമര്‍ശനമെന്നത് മാധ്യമസൃഷ്ടിയെന്നും ഗോവിന്ദന്‍ പറഞ്ഞു. സെക്രട്ടറിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് ഞങ്ങളെയല്ലാതെ പിന്നെ ആരെ വിമര്‍ശിക്കാനെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. അതേസമയം, തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഇന്നുമുതല്‍ താഴെത്തട്ടിലേക്ക് സിപിഐഎം. ഏരിയ കമ്മിറ്റിയില്‍ ഉള്ള വിലയിരുത്തല്‍ ആണ് ഇന്ന് ആരംഭിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക