അപകടകാരികളായ നായകളെ കൊല്ലാൻ സുപ്രിംകോടതിയുടെ അനുമതി. കോടതി നിർദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആറോ ക്രിമിനല്‍ നടപടിയോ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു.നിർദേശങ്ങള്‍ നടപ്പാക്കിയ കാര്യങ്ങള്‍ ചീഫ് സെക്രട്ടറിമാർ ആഗസ്ത് 5 നുള്ളില്‍ ഹൈക്കോടതികളെ ബോധിപ്പിക്കണം. ഹൈക്കോടതികള്‍ നവംബർ 17 നുള്ളില്‍ സുപ്രിംകോടതിയില്‍ വിവരം സമർപ്പിക്കണം.

തെരുവ് നായ ആക്രമണങ്ങള്‍ തടയുന്നതില്‍ ഭരണകൂടങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതായും സുപ്രിംകോടതി ചൂണ്ടിക്കാട്ടി . എബിസി മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റി. തെരുവ് നായകള്‍ കൂടുന്നതിന് അനുസരിച്ച്‌ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുന്നില്ല. തെരുവ് നായകളുടെ ജനന നിയന്ത്രണത്തിനായി എല്ലാ ജില്ലകളിലും മതിയായ സൗകര്യത്തോടെ എബിസി സെന്‍ററുകള്‍ സ്ഥാപിക്കണമെന്നും ജസ്‌റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു . നിര്‍ദേശം സമയബന്ധിതമായി നടപ്പാക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാ സർക്കാർ ആശുപത്രികളിലും പേ വിഷ ബാധ പ്രതിരോധ വാക്സിൻ ഉണ്ടാകണം. ആശുപത്രികളില്‍ നായകടി പ്രതിരോധ സംവിധാനം വേണം.സുപ്രിംകോടതി നിർദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് ഹൈക്കോടതികള്‍ പരിശോധിക്കണം. ഇതിനായി ഹൈക്കോടതികള്‍ രണ്ടംഗ ബെഞ്ചിനെ ചുമതലപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന തെരുവ്നായകളുടെ ആക്രമണങ്ങള്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

തെരുവ് നായകളെ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന ഉത്തരവില്‍ ഭേദഗതി വരുത്താനും സുപ്രിംകോടതി വിസമ്മതിച്ചു.കൊച്ചുകുട്ടികള്‍ തെരുവ്നായകളുടെ കടിയേറ്റ് ക്രൂരമായി കൊലചെയ്യപ്പെടുന്നു, പ്രായമായവർ ആക്രമിക്കപ്പെടുന്നു, വിദേശ വിനോദസഞ്ചാരികള്‍ക്ക് വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വെച്ച്‌ നായ്ക്കളുടെ ആക്രമണം നേരിടേണ്ടി വരുന്നു. യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ആശുപത്രികള്‍, സ്കൂളുകള്‍, കോളേജുകള്‍, ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നും തെരുവു നായകളെ നീക്കം ചെയ്യാൻ 2025 നവംബറില്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പരിഷ്കരിക്കണമെന്ന ആവശ്യമാണ് മൂന്നംഗ ബെഞ്ച് തള്ളിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക