മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം പൂർണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയെന്ന സിപിഎം വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ.വന്ദേമാതരം ആലപിച്ചത് രാജ്ഭവന്‍റെ നിർദേശം അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

വന്ദേമാതരം മുഴുവൻ ആലപിക്കുമെന്ന് അറിയില്ലായിരുന്നു, അവിടെ നിന്നപ്പോഴാണ് കേട്ടത്. അതിനിടയില്‍ ചെന്ന് തടസപ്പെടുത്താൻ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.വന്ദേമാതര ഗാനത്തിന്‍റെ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക മതത്തിന്‍റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണെന്നും അത് ദേശീയ ഗീതമായി സ്വീകരിക്കുന്നത് ബഹുസ്വര സമൂഹത്തിന് അനിയോജ്യമല്ലെന്നും

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎം വിമർശനം ഉന്നയിച്ചിരുന്നു.

ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നിട്ടും സത്യപ്രതിജ്ഞ ചടങ്ങില്‍ ഇത്തരമൊരു ഗാനം ആലപിച്ചിരുന്നില്ല എന്ന് കാണണം. അവിടെ പോലും അവതരിപ്പിക്കാത്ത ഗാനമാണ് കേരളത്തില്‍ അവതരിപ്പിച്ചതെന്നുമായിരുന്നു വിമർശനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക