ചെറിയാൻ ഫിലിപ്പ് വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. ചെറിയാൻ ഫിലിപ്പ് എന്തെങ്കിലും ദുരുദ്ദേശത്തോടെയാണ് അന്ന് അങ്ങനെ പെരുമാറിയത് എന്നൊന്നും താൻ വിശ്വസിക്കുന്നില്ല.പക്ഷെ തനിക്ക് അനൗചിത്യമെന്ന് തോന്നി, അത്രമാത്രമേ ഉള്ളൂവെന്ന് മന്ത്രി പ്രതികരിച്ചു.

സൈബർ അധിക്ഷേപങ്ങളെ താൻ മൈൻഡ് ചെയ്യാറില്ല. അസത്യത്തിന് അധികകാലം പിടിച്ച്‌ നില്‍ക്കാനാവില്ല. പല ഘട്ടങ്ങളിലും സൈബർ അധിക്ഷേപങ്ങളും പരിഹാസങ്ങളും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെയാണ് വിവാദമായ സംഭവമുണ്ടാകുന്നത്. ഇന്ദിരാഭവനിലെത്തിയ നിയുക്ത എംഎല്‍എമാരെ കാണുന്നതിനിടെ ചെറിയാൻ ഫിലിപ്പ് ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ അവർ തള്ളിമാറ്റി. എന്നാല്‍ വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചപ്പോള് അവർ തള്ളി മാറ്റുകയും ഹസ്തതദാനം നല്‍കുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക