വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും, അതിന് തുനിഞ്ഞാല്‍ ലീഗ് നേതാക്കളുടെ കൈവെട്ടുമെന്നും SNDP മീനച്ചില്‍ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേല്‍.വെള്ളാപ്പള്ളിയെ വെല്ലുവിളിച്ചാല്‍ ലീഗ് നേതാക്കളെ തടയുമെന്നും അദ്ദേഹം പറഞ്ഞു.
മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ പാലായില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ ബി.ഡി.ജെ.എസിന്റെ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് സുരേഷ്.
മതസാഹോദര്യത്തിന്റെ മണ്ണില്‍ വർഗീയ കലാപങ്ങള്‍ നടത്താനുള്ള മനഃപൂർവമായ ശ്രമങ്ങളാണ് ലീഗിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് യൂണിയൻ ആരോപിച്ചു. എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ലീഗിനെ അനുവദിക്കില്ല.
ഇതിന് ശ്രമിക്കുന്നവരെ ലീഗ് നേതൃത്വം നിലയ്ക്കുനിർത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. സമ്മേളനത്തിന് ശേഷം പ്രവർത്തകർ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ചു.

















