രാജ്യത്ത് ഊർജ പ്രതിസന്ധി അതിരൂക്ഷമാകുന്നതിനിടെ വീണ്ടും മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ യുദ്ധം ഇനിയും നീണ്ടുപോയാല്‍ ലോകത്തെ വലിയൊരു വിഭാഗം ജനങ്ങളും കടുത്ത ദരിദ്രത്തിൻ്റെ പിടിയില്‍ ആകുമെന്ന് നരേന്ദ്ര മോദി.നെതർലൻഡില്‍ വെച്ചാണ് മോദിയുടെ മുന്നറിയിപ്പ്.അതെ സമയം പ്രധാനമന്ത്രിക്കെതിരെ വിമർശനവും ശക്തമാകുന്നുണ്ട്.

വിദേശയാത്രകള്‍ ഒഴിവാക്കണമെന്ന് നിർദേശം നല്‍കി വിദേശരാജ്യങ്ങളില്‍ പോയി ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ ആണ് വിമർശനം. മോദിയുടെ വിദേശയാത്രയെ ചോദ്യം ചെയ്തു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.അതെ സമയം ഇന്ധനത്തിനും, പാചക വാതകത്തിനും വില വർധിച്ചതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നത് സാധാരണക്കാരൻ്റെ കീശ കാലിയാക്കുകയാണ്. യുദ്ധം തുടർന്നാല്‍ ഇനിയും ഇന്ധന വില വർദ്ധിക്കുന്ന ആശങ്കയില്‍ ആണ് ജനങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏതാനുംദിവസങ്ങള്‍മുൻപാണ് പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്ന സൂചന പ്രധാനമന്ത്രി നല്‍കിയത്. ഇറാൻ സംഘർഷത്തില്‍ നിന്നും ആഗോള ഊർജ്ജ വിപണികളിലെ ചാഞ്ചാട്ടത്തില്‍ നിന്നും ഉയർന്നുവരുന്ന സാമ്പത്തിക വെല്ലുവിളികള്‍ക്ക് സർക്കാർ തയ്യാറെടുക്കുകയാണെന്നതിന്റെ സൂചനയായാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങള്‍ കാണപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക