കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സി.പി.എമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പേരാവൂരില്‍ പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി മുൻ മന്ത്രി കെ.കെ.ശൈലജ രംഗത്തെത്തി. തനിക്ക് താല്പര്യമില്ലാതിരുന്നിട്ടും നിർബന്ധിച്ച്‌ മത്സരിപ്പിച്ചതാണ് തോല്‍വിക്ക് കാരണമെന്നാണ് ശൈലജയുടെ നിലപാട്.

ഇത്തവണ മത്സരിക്കാൻ തനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെ നേരിടാൻ ശൈലജ തന്നെ വേണമെന്ന പാർട്ടി തീരുമാനത്തിന് വഴങ്ങേണ്ടി വരികയായിരുന്നു. പേരാവൂരില്‍ തോല്‍ക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എന്നിട്ടും എന്തിനാണ് തന്നെ ബലികൊടുത്തതെന്നാണ് ശൈലജയുടെ ചോദ്യം. കഴിഞ്ഞ തവണ മട്ടന്നൂരില്‍ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയിച്ച ശൈലജയെ ഇത്തവണ മണ്ഡലം മാറ്റിയത് വലിയ തിരിച്ചടിയായി. സണ്ണി ജോസഫ് 14,453 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ വിജയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സരരംഗത്ത് നിന്ന് മാറിനിന്നാല്‍ ടീച്ചർക്ക് സീറ്റ് നല്‍കിയില്ല എന്ന തെറ്റായ സന്ദേശം സംസ്ഥാനവ്യാപകമായി പ്രചരിക്കുമെന്ന് പറഞ്ഞാണ് നേതൃത്വം ശൈലജയെ സമ്മതിപ്പിച്ചത്. പാർലമെന്ററി ജനാധിപത്യത്തില്‍ തനിക്ക് താല്പര്യമില്ലെന്നും പാർട്ടി പ്രവർത്തനങ്ങളില്‍ സജീവമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഷൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിലപാട് തള്ളിക്കൊണ്ടുള്ള പാർട്ടിയുടെ നിർബന്ധിത നീക്കം ഇപ്പോള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക