തമിഴ്‌നാട്ടില്‍ ടിവികെ ഭരണംപിടിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ സര്‍വേ. ആക്‌സിസ് മൈ ഇന്ത്യയാണ് തമിഴ്‌നാട്ടില്‍ വിജയിയുടെ ഭരണം പ്രവചിക്കുന്നത്.ടിവികെ 98 മുതല്‍ 120 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. രണ്ടാമതെത്തുന്ന ഡി.എം.കെക്ക് പരമാവധി 110 സീറ്റുകള്‍ വരെയാകും ലഭിക്കുക. ടിവികെയുടെ വരവ് കനത്ത തിരിച്ചടിയുണ്ടാക്കുക എഐഎഡിഎംകെക്കാവുമെന്നും ആക്‌സിസ് മൈ ഇന്ത്യ പറയുന്നു. പാര്‍ട്ടിക്ക് 22 മുതല്‍ 32 സീറ്റ് വരെയാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്.

ആര് മുഖ്യമന്ത്രിയാകണമെന്ന ആക്‌സിസ് മൈ ഇന്ത്യയുടെ ചോദ്യത്തിനും ഏറ്റവും കൂടുതല്‍ പേര്‍ നല്‍കുന്ന ഉത്തരം വിജയ് എന്നാണ്. 37 ശതതമാനം പേരാണ് വിജയ് മുഖ്യമന്ത്രിയാകണമെന്ന് പറയുന്നത്. 35 ശതമാനം പേര്‍ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ 22 ശതമാനം എടപ്പാടി പളനിസ്വാമി തമിഴ്‌നാടിനെ നയിക്കണമെന്നും പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ അധികാരത്തില്‍ തുടരുമെന്നാണ് മറ്റ് സര്‍വേഫലങ്ങള്‍ പ്രവചിക്കുന്നത്. 122 മുതല്‍ 132 വരെ സീറ്റുകളാവും ഡിഎംകെക്ക്ലഭിക്കുക. എഐഎഡിഎംകെക്ക് 87 മുതല്‍ 110 വരെ സീറ്റ് കിട്ടും. വിജയ്യുടെ ടിവികെക്ക് പരമാവധി 12 സീറ്റ് കിട്ടും. മാട്രിസിന്‍േറതാണ് ഈ പ്രവചനം. പീപ്പള്‍സ് പള്‍സ് പരമാവധി 145 സീറ്റ് ഡിഎംകെക്ക് പ്രവചിക്കുമ്പോള്‍ എഐഎഡിഎംകെക്ക് 80 സീറ്റും ടിവികെക്ക് 24 സീറ്റും കിട്ടുമെന്ന് പറയുന്നു.

ആക്സിസ് മൈ ഇന്ത്യയുടെ സര്‍വേ പ്രകാരം ബി.ജെ.പിക്ക് അസമില്‍ പരമാവധി 100 സീറ്റ് ലഭിക്കും കോണ്‍ഗ്രസിന് 36 സീറ്റുകളാവും ലഭിക്കുക. മാട്രിസിന്റെ സര്‍വേ പ്രകാരം 85 മുതല്‍ 95 സീറ്റ് വരെയാവും അസമില്‍ ബി.ജെ.പിക്ക് ലഭിക്കുക. പീപ്പിള്‍സ് പള്‍സിന്റെ സര്‍വേപ്രകാരം 68 മുതല്‍ 72 വരെ ബി.ജെ.പിക്ക് ലഭിക്കും. കോണ്‍ഗ്രസിന് 22 മുതല്‍ 26 സീറ്റ് വരെയും ലഭിക്കും ഏഴ് മുതല്‍ 15 വരെയാണ് മറ്റുള്ളവര്‍ക്ക് ലഭിക്കുക.

പശ്ചിമബംഗാളില്‍ അട്ടിമറിയാണ് ചില സര്‍വേകള്‍ പ്രവചിക്കുന്നത്. ടിഎംസി 118 മുതല്‍ 138 വരെ സീറ്റുകള്‍ നേടുമെന്ന് പി-മാര്‍ക് പ്രവചിക്കുമ്പോള്‍ ബി.ജെ.പി 150 മുതല്‍ 175 വരെ സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു. മാട്രിസും സമാനമായ പ്രവചനമാണ് നടത്തുന്നത്. തൃണമൂല്‍ 125 മുതല്‍ 140 വരെ സീറ്റുകള്‍ നേടുമ്പോള്‍ പരമാവധി 161 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരത്തിലെത്തും. എന്നാല്‍, പീപ്പള്‍സ് പള്‍സ് വ്യത്യസ്തമായ സര്‍വേഫലമാണ് പുറത്ത് വിടുന്നത്. 179 മുതല്‍ 189 വരെ സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കിട്ടുമ്പോള്‍ ബി.ജെ.പി പരമാവധി 110 സീറ്റില്‍ ഒതുങ്ങും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക