തിരുവല്ലയില്‍ ഹർത്താലില്‍ കാൻസർ രോഗിയെ തടഞ്ഞുവെച്ച നേതാവ് റിമാൻഡില്‍. CSDS നേതാവ് അജിമോൻ ചാലാക്കേരിയില്‍ ആണ് റിമാൻഡില്‍ ആയത്.കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസ്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ആണ് ചുമത്തിയത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് തടഞ്ഞത്. 14 ദിവസം റിമാൻഡ് ചെയ്ത് മാവേലിക്കര സബ്ജയിലേക്ക് അയച്ചു.

തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി പോയ കാന്‍സര്‍ രോഗിയെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്. തുടര്‍ന്ന് രോഗിയുടെ ബന്ധുക്കളും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പത്ത് ദിവസം മുമ്പ് പ്രഖ്യാപിച്ച ഹര്‍ത്താലാണെന്നും ആശുപത്രിയില്‍ നേരത്തെ പോകണമായിരുന്നെന്നും ഹര്‍ത്താല്‍ അനുകൂലികള്‍ രോഗിയോടും ബന്ധുക്കളോടും പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹര്‍ത്താല്‍ പൊളിക്കാനാണോ നീ വന്നത് എന്നും രോഗിയോട് അവര്‍ ആക്രോശിച്ചു. എന്നാല്‍ രോഗത്തിന് ഹര്‍ത്താല്‍ വല്ലതും ഉണ്ടോ? അസുഖം മൂര്‍ച്ഛിച്ചാല്‍ ആശുപത്രില്‍ പോകണ്ടേ. ഒരു രോഗിയോട് ഈ തരത്തില്‍ പെരുമാറരുത് എന്നു ബന്ധുക്കളും പ്രതികരിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കി ഇരുകൂട്ടരെയും സ്ഥലത്ത് നിന്നു മാറ്റിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക