വിവാഹവാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ വൈദികൻ അറസ്റ്റില്‍. കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരുന്ന സുല്‍ത്താൻ ബത്തേരി സ്വദേശി അഖില്‍ ജോഷിയെയാണ് (33) പോലീസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ പരാതിയില്‍ കഴിഞ്ഞ മാസം 13-ന് കേളകം പോലീസ് കേസെടുത്തിരുന്നു.
എന്നാല്‍ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വൈദികൻ ഒളിവില്‍ പോയി.സംഭവം ഒതുക്കിത്തീർക്കാൻ ഉന്നതതല ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ കൂടി ചേർത്താണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേളകം ഇൻസ്‌പെക്ടർ ഇതിഹാസ് താഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















