പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി നിരന്തരമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട അധ്യാപികക്ക് അമേരിക്കൻ കോടതി.പെൻസില്‍വാനിയയിലെ അധ്യാപികയെയാണ് ജയില്‍ ശിക്ഷക്ക് വിധിച്ചത്. കുറ്റം സമ്മതിച്ചതിനെത്തുടർന്ന് 36 കാരിയായ മിഷേല്‍ മെർകോഗ്ലിയാനോയ്ക്ക് ജയിലില്‍ 15 മാസം തടവ് ശിക്ഷ ലഭിച്ചതായി ചെസ്റ്റർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.

ആറര വർഷത്തിലധികം പ്രൊബേഷൻ പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടു. മെർകോഗ്ലിയാനോ ഹൈസ്കൂള്‍ വിദ്യാർത്ഥിനിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതായും കഞ്ചാവ് നല്‍കിയതായും സമ്മതിച്ചുവെന്നും ജില്ലാ അറ്റോർണി ഓഫീസ് സ്ഥിരീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷമാണ് സംഭവം. നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഏകദേശം 15 തവണ മെഡിക്കല്‍ മരിജുവാന വാങ്ങിയതായി റിപ്പോർട്ടില്‍ പറയുന്നു. പിന്നീട് ഇരുവരും അത് ഒരുമിച്ച്‌ കഴിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയും ചെയ്തു.

വെയ്‌നിലെ അധ്യാപികയുടെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു സംഭവം. വിദ്യാർത്ഥി തന്റെ സഹോദരിയോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ അധ്യാപിക അറസ്റ്റിലായി. അധ്യാപന ലൈസൻസ് റദ്ദാക്കിയതായും പ്രൊബേഷൻ കാലയളവില്‍ കുട്ടികളുമായി ഇടപെടുന്നതില്‍ നിന്ന് വിലക്കിയതായും അധികൃതർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക