പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ. യുഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ രാഷ്‌ട്രീയ വനവാസത്തിന് പോകുമെന്ന പ്രസ്താവനയുടെ പേരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിക്കുകയായിരുന്നു ശശീന്ദ്രന്‍.എന്നാല്‍ വനവാസമല്ല താൻ ഉദ്ദേശിച്ചതെന്നും രാഷ്‌ട്രീയ വനവാസത്തിന് പോകും എന്നാണെന്നും താൻ ആ വെല്ലുവിളി ഏറ്റെടുത്ത് ഉറപ്പായും പോയിരിക്കും, അതിലൊരു സംശയവും വേണ്ടെന്നും വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
പിണറായി വിജയൻ സർക്കാർ മൂന്നാം വട്ടവും അധികാരത്തില്‍ വരുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. എലത്തൂരില്‍ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 100-ലധികം സീറ്റുകള്‍ നേടുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.’ഇത് കോണ്‍ഗ്രസുകാർ തമ്മിലുള്ള കളിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
മുഖ്യമന്ത്രിയാകണമെന്ന സതീശന്റെ ആഗ്രഹം നടക്കില്ല. വനവാസത്തിന് പോകുന്ന വി.ഡി. സതീശന് എല്ലാ ആശംസകളും നേരുന്നു. വനംവകുപ്പ് മന്ത്രി എന്ന നിലയില്‍ വനവാസത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും. കെ. സുധാകരന്റെ ആഗ്രഹവും അതുതന്നെയല്ലേ. ഈ ആഗ്രഹമെങ്കിലും നടക്കട്ടെ.’ അദ്ദേഹം പരിഹസിച്ചു.

















