കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ രാഷ്ട്രീയ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പ് ആകുമോ ഇത് എന്ന ആശങ്കയാണ് പരക്കെ ശക്തി പ്രാപിക്കുന്നത്. അടിസ്ഥാന വോട്ടുകൾ രണ്ടു പ്രധാനപ്പെട്ട നേതാക്കൾ മുന്നിലിറങ്ങി ചോർത്തുന്ന കാഴ്ചയാണ് മാണി ഗ്രൂപ്പിൻറെ അണികളെ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിന് വഴി വെച്ചിരിക്കുന്നത്. തനിക്കില്ലെങ്കിൽ മറ്റാർക്കും വേണ്ട എന്ന നിലയിൽ റോഷി അഗസ്റ്റിനും, ജോസ് കെ മാണിയും പരസ്പരം പാലം വലിക്കുന്നതാണ് ഇത്തരം ഒരു ഗതികേട് പാർട്ടിക്ക് ഉണ്ടാക്കിയിരിക്കുന്നത്.

പാലായിൽ ജോസ് പരാജയപ്പെടുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ റോഷി ജയിക്കേണ്ട എന്ന് ജോസ് കെ മാണിയെ അനുകൂലിക്കുന്നവരും ഇടുക്കിയിൽ റോഷി പരാജയപ്പെടുന്ന സാഹചര്യത്തിൽ പാലായിൽ ജോസ് ജയിക്കേണ്ട എന്ന് റോഷിയെ അനുകൂലിക്കുന്നവരും നിലപാടെടുത്തതോടെയാണ് ഇരു നിയോജകമണ്ഡലങ്ങളിലും യുഡിഎഫിലേക്ക് മാണി ഗ്രൂപ്പ് വോട്ടുകൾ ഒഴുകുവാൻ കാരണമാകുന്നത്. ഇരുവരുടെയും പ്രധാനപ്പെട്ട അനുയായികൾ തന്നെ ഇത്തരം കരുനീക്കങ്ങളുമായി ഇതിനോടകം രംഗത്ത് സജീവമാണ്. ഈ അടിയൊഴുത്തുകൾ ഇരു നേതാക്കളുടെയും ദയനീയ പരാജയത്തിലേക്ക് കാര്യങ്ങൾ എത്തിക്കും എന്നാണ് രാഷ്ട്രീയവൃത്തങ്ങളിലെ വിലയിരുത്തൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

12 സീറ്റുകളിലേക്ക് മത്സരിക്കുന്ന ജോസ് കെ മാണി വിഭാഗത്തിന് നേരിയ വിജയ പ്രതീക്ഷ പുലർത്തുവാൻ കഴിയുന്നത് കാഞ്ഞിരപ്പള്ളിയിൽ മാത്രമാണ്. എന്നാൽ അവിടെ പോലും ദുർബലനായ യുഡിഎഫ് സ്ഥാനാർത്ഥി കടുത്ത മത്സരമാണ് എൻ ജയരാജിന് നൽകുന്നത് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇടുക്കിയും പാലായും പൂഞ്ഞാറും കടുത്തുരുത്തിയും തൊടുപുഴയും പെരുമ്പാവൂരും ചാലക്കുടിയും ചങ്ങനാശ്ശേരിയും റാന്നിയും പിറവവും ഇരിക്കൂറും മാണി ഗ്രൂപ്പിനെ കൈവിട്ടു എന്ന് പുറത്തുവരുന്ന സർവ്വേ റിപ്പോർട്ടുകൾ അടക്കം സൂചിപ്പിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക