സിനിമാ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍. ലൈംഗിക പീഡന പരാതിയിലാണ് സംവിധായകനെ അറസ്റ്റ്. യുവ നടിയുടെ പരാതിയാണ് അറസ്റ്റിന് ആധാരം.നേരത്തെ ബംഗാളി നടിയുടെ പരാതിയും, പ്രകൃതി വിരുദ്ധ പീഡന പരാതിയും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍ ഒത്തുതീര്‍പ്പായിരുന്നു.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. തൊടുപുഴ പൊലീസാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്ബ് ലഭിച്ച പരാതിയില്‍ എറണാകുളം ഐജിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ അറസ്റ്റ്. ഫോര്‍ട്ട് കൊച്ചി അടിസ്ഥാനമാക്കി യുവനടി നല്‍കിയ പരാതിയില്‍ രഹസ്യമൊഴി എടുത്ത ശേഷമാണ് തുടര്‍ നടപടികളിലേക്ക് കടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രഞ്ജിത് നിലവില്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ലൈംഗിക അതിക്രമമെന്നാണ് സൂചന. രഞ്ജിത്ത് ഇപ്പോള്‍ തൊടുപുഴ സ്റ്റേഷനിലാണുള്ളത്. പിന്നീട് സെന്‍ട്രല്‍ പൊലീസിന് ഇദ്ദേഹത്തെ കൈമാറും.

ബി എന്‍എസ് 376 പ്രകാരം അതീവ രഹസ്യമായാണ് ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തൊടുപുഴയില്‍ വച്ച്‌ കാറില്‍ സഞ്ചരിക്കുന്നതിനിടെ വളഞ്ഞ് പിടിക്കുകയായിരുന്നു. എറണാകുളം ഡിസിപിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എറണാകുളം കത്രക്കടവിലെ വീട്ടില്‍ രഞ്ജിത്തുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും, രഞ്ജിത് തന്റെ കാറില്‍ അവിടം വിട്ടുപോയിരുന്നു. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ തൊടുപുഴയില്‍ വച്ച്‌ കാര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക