മുഖ്യമന്ത്രി പിണറായി വിജയനെ ‘നുണറായി’ എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന തന്റെ പ്രസ്താവന യമണ്ടൻ നുണ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഇതിനെതിരെയാണ് ഇപ്പോള്‍ വി ഡി സതീശൻ പ്രതികരിച്ചത്.
നുണയാശാനോ നുണറായി ആണോ ഏതാണ് കൂടുതല്‍ യോജിക്കുന്നതെന്ന് നമുക്ക് കാണാം. താൻ എല്ലാം പഠിച്ചു എന്ന് പറയുന്ന ആളാണ്. തന്നെ എങ്ങനെ എങ്കിലും തകർക്കണം. അതാണ് ഇങ്ങനെ തന്നെ നുണേശൻ എന്ന് വിളിക്കുന്നത്. അവനെ എങ്ങനെ എങ്കിലും പെണ്ണ് കേസില്‍ പെടുത്തണം എന്ന് ഒരു സിനിമയില്‍ ശങ്കരാടി പറഞ്ഞത് പോലെ.
അതേസമയം മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാർ ആണ്. എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രി വിളിച്ചോട്ടെ എന്നും വി ഡി സതീശൻ വെല്ലുവിളിച്ചു. അതേസമയം നിയമസഭയില്‍ ചോദിച്ച ചോദ്യങ്ങള്‍ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്ന് തദ്ദേശ മന്ത്രി കെ ടി ജലീലിനോട് നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് കണക്ക് പറഞ്ഞു ഉത്തരം നല്‍കിയിരുന്നു. എല്‍ഡിഎഫ് മന്ത്രിമാർ തന്നെ എല്ലാത്തിനും ഉത്തരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമാത്തെ ഇസ്ലാമിയുമായി ഒരു ബന്ധവും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ജമാത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്യുന്ന വീഡിയോ ഹാജരാക്കുകയും അതോടെ ആ നുണ പൊളിയുകയും ചെയ്തു. ദേശാഭിമാനിയില്‍ വരെ കുറിപ്പ് ഉണ്ട്. എന്നെ ഗീബല്‍സൻ എന്ന് വിളിച്ചു. എന്നാല്‍ ഞാൻ മുഖ്യമന്ത്രിയെ അങ്ങനെ വിളിക്കില്ല,
പ്രായമായ ആളാണ് അദ്ദേഹമെന്നും വി ഡി സതീശൻ പറഞ്ഞു. വീട് നിർമിച്ച പദ്ധതികളില്‍ ഒരു ഓവർ ലാപ്പിങ്ങും ഉണ്ടായിട്ടില്ല. കേന്ദ്ര പദ്ധതി വേറെ സംസ്ഥാന പദ്ധതി വേറെ. എല്‍ഡിഎഫ് വന്നതിന് ശേഷം നേരത്തെ ഉമ്മൻ ചാണ്ടി സർക്കാർ നിർമിച്ച 50000 വീടും അവരുടെ കണക്കില്‍പ്പെടുത്തി. ഞങ്ങള്‍ 5 ലക്ഷം വീട് 5 വർഷം കൊണ്ടാണ് നിർമ്മിച്ചത്. സഭയില്‍ ഒന്നും പറഞ്ഞില്ല എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. അത് ശബരിമല വിഷയമാണ്. അതില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിന് അനുമതി തേടി നിഷേധിച്ചിരുന്നു.
അതേസമയം ഡിവൈഎഫ്‌ഐ വയനാട്ടിലെ കോണ്‍ഗ്രസിന്റെ സ്ഥലത്ത് കുടില്‍ കെട്ടി സമരം നടത്തിയാല്‍ അവരെ അടിച്ചോടിക്കും. അത് ഞങ്ങള്‍ വാങ്ങിയ സ്ഥലം ആണെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയും. ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. നിങ്ങള്‍ കോണ്‍ഗ്രസിന് പിന്നാലെ മൈക്രോസ്കോപുമായി നടക്കുകയാണ്. പിഡിപി പിന്തുണ നല്‍കാൻ തീരുമാനിച്ചത് നിങ്ങള്‍ ആരേലും ചർച്ച ആക്കിയോ. വെല്‍ഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ കൊടുത്താല്‍ മാത്രമാണ് പ്രശ്നമെന്നും വി ഡി സതീശൻ ചോദിച്ചു.
പിഡിപി എല്‍ഡിഎഫിന് പിന്തുണ നല്‍കിയല്ലോ, അപ്പോള്‍ പിഡിപി മതേതരവാദിയായി. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ എസ്ഡിപിഐ പിൻവലിച്ചത് ആർക്കുവേണ്ടിയാണ് എന്നറിയില്ല. എസ്ഡിപിഐ പിന്തുണ ഉണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടുമില്ല. എന്നാല്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് മുൻപ് പരസ്യ നിലപാടെടുത്തവരാണ് യുഡിഎഫെന്നും വി ഡി സതീശൻ പറഞ്ഞു.

















