ഡയമണ്ട് നെക്ലേസ് എന്ന ഒറ്റ സിനിമയിലൂടെ തലവര മാറിയ നായിക നടിയാണ് അനുശ്രീ. റിയാലിറ്റി ഷോകളാണ് യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത നടിക്ക് സിനിമയിലേക്കുള്ള വഴി തെളിച്ച്‌ കൊടുത്തത്.ആദ്യ സിനിമയിലൂടെ കഥാപാത്രവും ഡയലോഗുകളും ഹിറ്റായി മാറുക, ഇപ്പോഴും ആളുകള്‍ അവയെല്ലാം നിത്യ ജീവിതത്തില്‍ ഉപയോഗിക്കുക എന്നത് എല്ലാവർക്കും അഭിനേതാക്കള്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല. പക്ഷെ ഡയമണ്ട് നെക്ലേസിലെ നായിക വേഷം ചെയ്തശേഷം അനുശ്രീക്ക് ഈ ഭാഗ്യങ്ങളെല്ലാം ലഭിച്ചു.

പിന്നീട് ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്. സിനിമാ താരമാണെങ്കിലും അതിന്റെ യാതാരുവിധ ജാഡയുമില്ലാതെ സാധാരാണക്കാരിയെ പോലെ തന്റെ നാട്ടിലെ കലാപരിപാടികളില്‍ പങ്കെടുത്ത് ആവേശം കൊള്ളുന്നത അനുശ്രീയെ ആണ് മലയാളികള്‍ക്ക് ഏറെ ഇഷ്ടം. താരത്തിന്റെ വസ്ത്രധാരണത്തെ പ്രശംസിക്കുന്നവരും ധാരാളമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ രാഷ്ട്രീയത്തിലേക്ക് പോകുമോയെന്ന ചോദ്യത്തിന് അനുശ്രീ നല്‍കിയ മറുപടി ശ്രദ്ധനേടുകയാണ്. “ഇത്തവണ എന്നല്ല, ഒരിക്കലും ഞാന്‍ രാഷ്ട്രീയത്തില്‍ പോകാന്‍ പോകുന്നില്ല, വല്ലതും അറിയണ്ടേ. എന്തെങ്കിലും അറിഞ്ഞിട്ട് വേണ്ടേ നമ്മള്‍ പോകാന്‍. അറിയുന്ന പണി ചെയ്യുക എന്നുള്ളതാണ്. വലിയ കുഴപ്പമില്ലാണ്ട് സിനിമകളില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.

അത് ചെയ്ത് പോകുക എന്നുള്ളതാണ്. അല്ലാതെ രാഷ്ട്രീയം ഒന്നുമില്ല. സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള പോസ്റ്ററുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും നമ്മള്‍ മനസാവാചാ കര്‍മണ അറിയാത്ത കാര്യങ്ങളാണ്. നേരത്തെ പറഞ്ഞത് പോലെ എനിക്ക് രാഷ്ട്രീയത്തെ കുറിച്ച്‌ ഒന്നും അറിയില്ല. ഞാനീ അമ്പലം പരിപാടികള്‍ക്ക് പോകുന്നത് കൊണ്ട് എന്നെ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ്”, എന്നായിരുന്നു അനുശ്രീയുടെ പ്രതികരണം.

അതേസമയം, ‘പ്രേംപാറ്റ’ എന്ന ചിത്രമാണ് അനുശ്രീയുടേതായി വരാനിരിക്കുന്നത്. ഷൂട്ടിങ്ങിന് കോഴിക്കോട് തുടക്കമായിട്ടുണ്ട്. ആയിഷ, ഇ.ഡി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമിർ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് എഴുത്തുകാരനായ ലിജീഷ് കുമാറാണ്.

സൈജു കുറുപ്പും അനുശ്രീയും ജോമോൻ ജ്യോതിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ സിദ്ദിഖ്, രാജേഷ് മാധവൻ, ജുനൈസ്, സാഫ് ബോയ്, സഞ്ജു ശിവറാം, ഇർഷാദ് അലി, തസ്‌നി ഖാൻ, ജിബിൻ ഗോപിനാഥ്, ബിബിൻ പെരുമ്പിള്ളി, കുഞ്ഞികൃഷ്ണൻ മാഷ്, അശ്വിൻ വിജയൻ, സനീഷ് ഗിന്നസ്, റ്റിസ് തോമസ്, ഇന്നസെന്റിന്റെ കൊച്ചുമകനായ ഇന്നസെന്റ് സോണറ്റ്, ഉണ്ണി രാജ, ഷംല ഹംസ, പുതുമുഖങ്ങളായ സല്‍മാനുല്‍ ഫർസി, ജോബിഷ്, ജയ ശങ്കർ, ഒമർ നവാസി എന്നിവരും കഥാപാത്രങ്ങളാകുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക