ബിജെപി ഫണ്ട് വിവാദത്തില്‍ വഴിത്തിരിവായി കൂടുതല്‍ രേഖകള്‍ പുറത്ത്. ബിജെപിയെ കുടുക്കി എബിവിപി നേതാവിന്റെ സെല്‍ഫി പുറത്തുവന്നതാണ് പുതിയ വിവാദം.നോട്ടു കെട്ടുമായി ഇരിക്കുന്ന എബിവിപി നേതാവ് സിദ്ധാർത്ഥന്റെ ചിത്രമാണ് ഒരു വിഭാഗം നേതാക്കള്‍ അന്വേഷണസമിതി കൈമാറിയത്.

നടപടി നേരിടുന്ന സംസ്ഥാന സെക്രട്ടറിയുടെ സാമൂഹ്യ മാധ്യമം കൈകാര്യം ചെയ്യുന്നയാളാണ് സിദ്ധാർഥ. ഇയാള്‍ പാറശ്ശാല സ്വദേശിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവരമറിഞ്ഞ നേതൃത്വം ചിത്രം നീക്കം ചെയ്യിപ്പിച്ചു. ഇപ്പോള്‍ വിവാദമായ പശ്ചാത്തലത്തിലാണ് പഴയ ചിത്രത്തിലേക്ക് അന്വേഷണം നീങ്ങുന്നത്. ചിത്രത്തിലെ പണം വിവാദത്തിലെ ഒന്നരക്കോടി ആണോ എന്നതാണ് പാർട്ടി നേതൃത്വം പരിശോധിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക