‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ നടപ്പിലാക്കാൻ സാധിച്ചേക്കുമെന്ന് പാർലമെന്ററി സംയുക്ത സമിതി അധ്യക്ഷനും ബിജെപി എംപിയുമായ പി പി ചൗധരി.ബില്ലുമായി ബന്ധപ്പെട്ട് ഗോവ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ സമിതി സന്ദർശനം നടത്തി. 99 ശതമാനത്തോളം ആളുകളും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനെ പിന്തുണയ്ക്കുന്നതായാണ് സമിതിയുടെ വിലയിരുത്തല്‍.

അടിക്കടി രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ കാരണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം 7 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിക്ക് സമർപ്പിച്ച റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച്‌ നടത്തിയാല്‍ ഈ വൻ തുക ലാഭിക്കാൻ സാധിക്കുമെന്ന് പി.പി. ചൗധരി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ നല്‍കേണ്ടി വരുന്നത് സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാണിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാ രാഷ്ട്രീയ പാർട്ടികള്‍ക്കും സ്വീകാര്യമായ ഒരു പൊതുസംവിധാനം വികസിപ്പിച്ചെടുക്കാനാണ് പാർലമെന്ററി സമിതി ശ്രമിക്കുന്നത്. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ഈ തിരഞ്ഞെടുപ്പ് പരിഷ്‌കരണമെന്നും പി.പി. ചൗധരി പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ ഇന്ത്യ സഖ്യം ശക്തമായി എതിർത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക