തെരഞ്ഞെടുപ്പിൽ വോട്ട് നേട്ടം മുന്നിൽക്കണ്ട് ക്രൈസ്തവ സമൂഹത്തിലെ സന്യസ്തരെ തെറ്റിദ്ധരിപ്പിക്കുവാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ശ്രമം എന്ന് ആരോപണം. സന്യസ്ഥർക്ക് പെൻഷൻ ലഭ്യമാക്കും എന്നുള്ള സർക്കാർ പ്രഖ്യാപനം ഉടൻ യാഥാർത്ഥ്യമാകും എന്ന് തെറ്റിദ്ധാരണ പടർത്തിയാണ് നേട്ടം കഴിയുവാൻ മാണി ഗ്രൂപ്പ് നേതാക്കൾ ശ്രമിക്കുന്നത് എന്നാണ് ആക്ഷേപം. ജോസ് കെ മാണി മത്സരിക്കുന്ന പാലാ നിയോജകമണ്ഡലത്തിലാണ് ഈ പ്രവണത കൂടുതലും ദൃശ്യമാകുന്നത്.

സന്യസ്ഥരുടെ പെൻഷനുമായി ബന്ധപ്പെട്ട് സർക്കാരിൻറെ ഭാഗത്തുനിന്ന് പ്രഖ്യാപനം മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇത് യാഥാർത്ഥ്യമാകണമെങ്കിൽ ഒരുപാട് നിയമപരമായ നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓർഡർ, റൂൾസ് എന്നിവ പുറത്തിറങ്ങിയെങ്കിൽ മാത്രമേ പെൻഷൻ വിതരണത്തിനുള്ള മാനദണ്ഡങ്ങളും ക്രമീകരണവും എങ്ങനെയാണെന്ന് വ്യക്തമാവുകയുള്ളൂ. എന്നാൽ ഇതെല്ലാം മറച്ചുപിടിച്ച് സന്യസ്ഥരോട് അക്കൗണ്ടുകൾ ഓപ്പൺ ചെയ്യാനും ഉടൻ പണം അക്കൗണ്ടിൽ എത്തും എന്നുമാണ് ഇവർ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലാ നിയോജകമണ്ഡലത്തിന്റെ യുഡിഎഫ് അനുകൂല സ്വഭാവവും കേരളത്തിൽ അലയടിക്കുന്ന യുഡിഎഫ് തരംഗവും പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ തുടർ പരാജയം ഉറപ്പുവരുത്തും എന്ന ഘട്ടത്തിലാണ് ജനവിധി അട്ടിമറിക്കുവാൻ ഇത്തരം വ്യാജ പ്രചരണങ്ങളുമായി മാണി ഗ്രൂപ്പ് കേന്ദ്രങ്ങൾ കളത്തിലിറങ്ങിയിരിക്കുന്നത്. മാസങ്ങൾക്കപ്പുറം മാത്രം യാഥാർത്ഥ്യമാകേണ്ട ഒരു കാര്യം തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ നടക്കും എന്നാണ് ഇവർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഇത് പിൻവലിക്കും എന്ന വ്യാജപ്രചരണവും ഇതോടൊപ്പം ഇവർ നടത്തുന്നുണ്ട്. അധികാരത്തിലെത്തിയാൽ ക്ഷേമപെൻഷനുകളും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുമെന്നും അതിനുവേണ്ടി നികുതി പിരിവ് കാര്യക്ഷമമാക്കി പൊതുജനങ്ങൾക്ക് ബാധ്യത ഉണ്ടാവാതെ അധിക വിഭവ സമാഹരണം നടത്തി പണം കണ്ടെത്തുമെന്നും യുഡിഎഫ് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്

പാലാ എംഎൽഎ മാണി സി കാപ്പൻ നടത്തിയ നിരന്തര ഇടപെടലുകളാണ് സന്യസ്തർക്ക് റേഷൻ കാർഡും റേഷൻ വിഹിതവും ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കിയത്. ഇതിൻറെ ക്രെഡിറ്റ് അടിക്കാൻ ജോസ് കെ മാണിയും കൂട്ടരും നടത്തിയ നീക്കങ്ങൾ തെളിവുകൾ സഹിതം പുറത്തുവിട്ടു കൊണ്ട് യുഡിഎഫ് പൊളിക്കുകയും ചെയ്തിരുന്നു. റേഷൻ കാർഡിന് വേണ്ടി ഇടപെടൽ നടത്തിയ സമയത്ത് തന്നെ പെൻഷൻ എന്ന ആവശ്യവും ആദ്യമായി മുന്നോട്ടുവെച്ചതും കാപ്പനാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക