നിയമവിരുദ്ധമായി വിദേശ കറൻസി വിനിമയം നടത്തിയ സംഭവത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വൻ തുക പിടിച്ചെടുത്തു.കൂത്തുപറമ്പ് ബോംബെ ടോയ്സ് എന്ന ഇലക്‌ട്രോണിക്സ് കടയില്‍ നിന്നാണ് പണം കണ്ടെടുത്തത്.

വിദേശ കറൻസികള്‍ കൈവശം വയ്‌ക്കുകയും അനധികൃതമായി വിനിമയം നടത്തുകയും ചെയ്യുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും രേഖകളും കണ്ടെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടയില്‍ നടത്തിയ പരിശോധനയില്‍ ഒമാൻ, യുഎഇ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശ കറൻസികള്‍ക്ക് പുറമെ 4,57,720 രൂപയുടെ ഇന്ത്യൻ കറൻസിയും പോലീസ് സംഘം കണ്ടെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക