തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടിയ വന്‍വിജയവും ട്വന്റിട്വന്റി യുടെ സാന്നിദ്ധ്യവും പിന്നെ സിനിമാ താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും ഒക്കെയായി എന്‍ഡിഎ തൃപ്പൂണിത്തുറയില്‍ വന്‍ പ്രതീക്ഷയിലാണ്.ബിജെപി എ ക്ലാസ്സ് മണ്ഡലമായി കരുതുന്ന തൃപ്പൂണിത്തുറയില്‍ പ്രശസ്ത നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ അഞ്ജലി നായരിലൂടെ വലിയ പ്രതീക്ഷയാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

തൃപ്പൂണിത്തുറ ട്വന്റിട്വന്റിക്ക് നല്‍കിക്കൊണ്ടാണ് എന്‍ഡിഎ പ്രതീക്ഷ പുലര്‍ത്തുന്നത്. ഹിന്ദു ഭൂരിപക്ഷ മണ്ഡലം ആണെങ്കിലും 28 മുതല്‍ 32 ശതമാനം വരെ ക്രിസ്ത്യന്‍ വോട്ടുകള്‍ ഇവിടെ നിര്‍ണ്ണായകമാണ്. ട്വന്റി 20 സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിലൂടെ ഈ വോട്ടുകള്‍ എന്‍ഡിഎ പാളയത്തിലെത്തിക്കാമെന്നാണ് കണക്കുകൂട്ടല്‍. തൃപ്പൂണിത്തുറ നഗരസഭാ ഭരണം ബിജെപി പിടിച്ചെടുത്തത് എന്‍ഡിഎയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 21 സീറ്റുകള്‍ നേടി ഇടത്-വലത് മുന്നണികളെ പിന്നിലാക്കിയാണ് ബിജെപി നഗരസഭയില്‍ കരുത്തുകാട്ടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടിയെന്ന നിലയിലുള്ള ശ്രദ്ധേയയായ അഞ്ജലി നായര്‍ നാട്ടുകാരി കൂടിയാണ് ഇത് അനുകൂല ഘടകമായും കരുതുന്നു. തൃപ്പൂണിത്തുറ പിടിച്ചെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രത്യേക തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് മണ്ഡലത്തില്‍ നടപ്പിലാക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ക്രിസ്ത്യന്‍ വോട്ടുകള്‍ പെട്ടിലിലാക്കാന്‍ സാബുജേക്കബിന്റെ സാന്നിദ്ധ്യം ഗുണകരമാകുമെന്നാണ് പ്രതീക്ഷ. 2016-ല്‍ തുറവൂര്‍ വിശ്വംഭരന്‍ നേടിയ 30,000-ത്തോളം വോട്ടുകളാണ് തൃപ്പൂണിത്തുറയില്‍ പ്രതീക്ഷയാകുന്നത്. ഇതിനൊപ്പം ക്രിസ്ത്യന്‍ വോട്ടുകളും സ്ഥാനാര്‍ത്ഥിയുടെ താരപ്രഭ നല്‍കുന്ന വോട്ടുകള്‍ കുടിയാകുമ്ബോള്‍ ഗംഭീര വിജയം നേടുമെന്നാണ് കണക്കാക്കുന്നത്.

2021-ല്‍ കെ.എസ്. രാധാകൃഷ്ണനും ബിജെപിയുടെ വോട്ട് ബാങ്ക് സുരക്ഷിതമായി നിലനിര്‍ത്തി. ഇക്കുറി ശബരിമല സ്ത്രീപ്രവേശന വിഷയം, സ്വര്‍ണ്ണക്കടത്ത്, ഉദയംപേരൂരിലെ കുടിവെള്ള പ്രശ്‌നം എന്നിവ പ്രചാരണായുധമാക്കിയാണ് എന്‍ഡിഎ വോട്ട് തേടുന്നത്. മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളില്‍ ‘ട്വന്റി 20’ ഫാക്ടര്‍ കൂടി ചേരുന്നതോടെ തൃപ്പൂണിത്തുറയില്‍ ഇക്കുറി അട്ടിമറി വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ ക്യാമ്ബ്. ചക്ക അടയാളത്തിലാണ് അഞ്ജലി നായര്‍ വോട്ടുതേടുന്നത്.

എല്‍ഡിഎഫില്‍ വൈപ്പിന്‍ സ്വദേശിയായ കെ.എന്‍. ഉണ്ണിക്കൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ഒരു വിഭാഗം നേരത്തേ അതൃപ്തി പ്രകടിപ്പിച്ച്‌ രംഗത്ത് വന്നിരുന്നു. കെ. ബാബുവിന്റെ വിശ്വസ്തനായ ദീപക് ജോയിയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തെ കഷ്ടിച്ചുള്ള വിജയം ആവര്‍ത്തിക്കാന്‍ ഇക്കുറി കടുത്ത പോരാട്ടം തന്നെ നടത്തേണ്ടി വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക