നിയമസഭ തെരഞ്ഞെടുപ്പിലെ 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ മുസ്ലിം ലീഗ്. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുക. വേങ്ങരയില്‍ കെ എം ഷാജി ആയിരിക്കും സ്ഥാനാർത്ഥി. കോഴിക്കോട് സൗത്തില്‍ ഫൈസല്‍ ബാബുവാണ് ലീഗ് സ്ഥാനാർത്ഥി. ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയില്‍ മത്സരിക്കും.ജ

യന്തി രാജൻ കൂത്തുപറമ്പിലും റസാക്ക് മാസ്റ്റർ കുന്നമംഗലത്തും മഞ്ചേരിയില്‍ റഹ്മത്തുള്ളയും മത്സരിക്കും. തിരൂരങ്ങാടിയില്‍ അബ്ദുറബ്ബിന്റെ അനിയൻ അൻവർ നഹയാണ് കളത്തില്‍ ഇറങ്ങുക. തിരുവമ്പാടി വെച്ചുമാറില്ല. പൊതുസ്ഥാനാർത്ഥിയും ഇല്ല. സി കെ കാസിം മത്സരിക്കും. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ളയും മഞ്ചേശ്വരത്ത് എ കെ എം അഷറഫും കോട്ടക്കലില്‍ ആബിദ് ഹുസൈൻ തങ്ങളും മണ്ണാർക്കാട് എൻ ഷംസുദ്ദീനും കളമശ്ശേരിയില്‍ വി ഇ അബ്ദുല്‍ ഗഫൂറും മത്സരിക്കും. പുനലൂർ, ചേലക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികൾ – പട്ടിക ചുവടെ

1. മഞ്ചേശ്വരം – എ കെ എം അഷറഫ്

2. കാസർഗോഡ് – കല്ലട്ര മായിൻ ഹാജി

3. അഴിക്കോട് – കരീം ചേലേരി

4. കൂത്തുപറമ്പ് – ജയന്തി രാജൻ

5. കുറ്റിയാടി – പാറക്കല്‍ അബ്ദുള്ള

6. പേരാമ്പ്ര – ഫാത്തിമ തഹലിയ

7. തിരുവമ്പാടി – കാസിം കൂടരഞ്ഞി

8. കൊടുവള്ളി – പി കെ ഫിറോസ്

9. കുന്നമംഗലം – റസാക്ക് മാസ്റ്റർ

10. കോഴിക്കോട് സൗത്ത് – അഡ്വ. ഫൈസല്‍ ബാബു

11. വള്ളിക്കുന്ന് – ടിവി ഇബ്രാഹിം

12. കൊണ്ടോട്ടി – ടി പി അഷ്റഫ് അലി

13. മഞ്ചേരി- അഡ്വ. റഹ്മത്തുള്ള

14. ഏറനാട് – പി കെ ബഷീർ

15. മലപ്പുറം – പി കെ കുഞ്ഞാലിക്കുട്ടി

16. മങ്കട – മഞ്ഞളാം കുഴി അലി

17. പെരിന്തല്‍മണ്ണ – നജീബ് കാന്തപുരം

18. വേങ്ങര – കെ എം ഷാജി

19. കോട്ടക്കല്‍ – ആബിദ് ഹുസൈൻ തങ്ങൾ

20. തിരൂർ – കുറുക്കോളി മൊയ്തീൻ

21. താനൂർ – പി കെ നവാസ്

22. തിരൂരങ്ങാടി – പി എം എ സമീർ

23. മണ്ണാർകാട് – എൻ ഷംസുദ്ദീൻ

24. ഗുരുവായൂർ – സി എച്ച്‌ റഷീദ്

25. കളമശ്ശേരി – അഡ്വ. വി ഇ അബ്ദുള്‍ ഗഫൂർ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക