പാലും, മുട്ടയും, അരിയും, മീനും, ഇറച്ചിയും എല്ലാം സ്വന്തം പുരയിടത്തിൽ നിന്ന്; ഒറ്റ പൈസ വീട്ടുചെലവില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന മലയാളി ദമ്പതികൾ അത്ഭുതമാകുന്നു: ഇൻസ്റ്റാഗ്രാമിൽ കോടിക്കണക്കിന് ആളുകൾ കണ്ടം വൈറൽ വീഡിയോ വാർത്തയോടൊപ്പം
ഉപഭോക്തൃസംസ്ഥാനം എന്നാണ് കേരളത്തിനെതിരേ ദീര്‍ഘകാലമായി ഉയരുന്ന ആക്ഷേപം. മറ്റുള്ളവര്‍ ഉല്‍പ്പാദിപ്പിക്കുന്നത് പണം കൊടുത്തു വാങ്ങി ജീവിക്കുന്നവര്‍ എന്ന് ആക്ഷേപത്തില്‍ അതിനൊരപവാദമായി മാറുകയാണ് സംഗീതും കാവ്യയും. ആഹാരത്തിനായി ഒരു രൂപ പോലും ചെലവഴിക്കാത്ത ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുകയാണ്.
സ്വയം പര്യാപ്തമായുള്ള ഇവരുടെ ജീവിതശൈലി ഇന്റര്‍നെറ്റിനെ അമ്ബരപ്പിക്കുകയാണ്. ഈ ജീവിതരീതി പരീക്ഷിക്കാന്‍ അനേകരാണ് ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഒറ്റരൂപ ചെലവഴിക്കാതെ എങ്ങിനെ ജീവിക്കാമെന്ന ഇവരുടെ പരിശീലനം ഒരു വീഡിയോയില്‍ ചിത്രീകരിച്ച് ലൈഫ് ഓണ്‍ റോഡ്സ് എന്ന തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. പരിപാലിക്കാന്‍ ചെലവില്ലാത്ത ഒരു വീട്ടില്‍ തങ്ങള്‍ എങ്ങനെ താമസിക്കുന്നുവെന്ന് കാവ്യ വിശദീകരിക്കുന്നു.
“ഞങ്ങളുടെ സമ്ബാദ്യത്തിന്റെ 60 ശതമാനവും ഒരു വീട് പണിയാന്‍ നിക്ഷേപിച്ചതിന് ഞങ്ങള്‍ മണ്ടന്മാര് എന്ന് വിളിക്കപ്പെട്ട ദമ്ബതികളാണ്. എന്നാല്‍ രസകരമായ കാര്യം എന്തെന്നാല്‍, ഇപ്പോള്‍ ഞങ്ങളുടെ ചെറിയ വീടിന് ജീവിതച്ചെലവ് ഇല്ല എന്നതാണ്.”ഒരുവീടിന് ആവശ്യമായ എല്ലാം വീട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നു എന്നതാണ് ഇവരുടെ ഏറ്റവും വലിയ നേട്ടം. തങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറികളും അരിക്കുള്ള നെല്ലും അവര്‍ വീട്ടില്‍ തന്നെ കൃഷി ചെയ്യുന്നു. അടുക്കളത്തോട്ടത്തിലെ കുളത്തില്‍ തന്നെ മീനും വളര്‍ത്തുന്നു.
ദൈനംദിന ആവശ്യത്തിനുള്ള അരി സ്വന്തം ഭൂമിയിലെ നെല്‍കൃഷിയിലൂടെ കണ്ടെത്തുന്നു. ഇതു മാത്രമല്ല വീട്ടില്‍ കോഴിയേയും പശുവിനെയും വളര്‍ത്തി പാലും മുട്ടയും ഫ്രഷായി കിട്ടുന്നു. ഭക്ഷ്യവേസ്റ്റ് പോലും വെറുതേ കളയുന്നില്ല. വീട്ടിലെ ബയോഗ്യാസിന് പര്യാപ്തമാകുന്ന നിലയിലാണ്. വീട്ടിലെ ഒരു മുറി കൂണ്‍കൃഷിക്കായി മാറ്റിയിടടിരിക്കുകയാണ്. ഇതിനൊപ്പം വീട്ടില്‍ തന്നെ തേനീച്ചവഴി തേനും ഉല്‍പ്പാദിപ്പിക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക