ഏറെ ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഓരോ തവണയും ഇൻസ്റ്റാഗ്രാമില്‍ പുതിയ ഫീച്ചറുകളാണ് മെറ്റ കൊണ്ട് വരുന്നത്.എന്നാല്‍ ഇത്തവണ ലൈവ് വീഡിയോകളിലുള്ള നിയന്ത്രണമാണ് മെറ്റ ഇൻസ്റ്റഗ്രാമില്‍ പുതുതായി അവതരിപ്പിച്ച മാറ്റം. പുതിയ നിയമപ്രകാരം എല്ലാ ഉപയോക്താക്കള്‍ക്കും ഇൻസ്റ്റഗ്രാമില്‍ ലൈവ് ചെയ്യാൻ സാധിക്കില്ല.
കുറഞ്ഞത് 1,000 ഫോളോവേഴ്‌സുള്ള, പബ്ലിക് അക്കൗണ്ട് ഉള്ളവർക്കുമാത്രമേ ഇൻസ്റ്റഗ്രാമില്‍ ഇനി ലൈവ് ചെയ്യാൻ സാധിക്കുള്ളു. ഇതുവരെ, ഏതൊരു ഉപയോക്താവിനും അവരുടെ ഫോളോവേഴ്‌സിന്റെ എണ്ണം പരിഗണിക്കാതെ ലൈവ് ചെയ്യാൻ പറ്റുമായിരുന്നു. ഈ സൗകര്യമാണ് മെറ്റ ഇപ്പോൽ എടുത്ത് കളഞ്ഞത്.
പല ചെറിയ ക്രിയേറ്റർമാരേയും,ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന ആളുകള്‍ക്കും ഈ അപ്ഡേഷൻ ബാധിക്കും.അതിനാല്‍ തന്നെ ഒരു സമ്മിശ്ര അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഈ മാറ്റത്തിനെ ചുറ്റിപ്പറ്റി വരുന്നത്.പക്ഷെ ഇതുവരെ എന്തുകൊണ്ടാണ് ഈ മാറ്റം എന്ന മെറ്റ അറിയിച്ചിട്ടില്ല.

















