ചേർത്തലയില്‍ ഭർതൃവീട്ടില്‍ നിന്നും സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ യുവതി പിടിയില്‍. സംഭവത്തില്‍ ചേർത്തല എസ്.എല്‍.പുരം കോർത്തുശ്ശേരി വീട്ടില്‍ ജി.ആതിര(26)യാണ് അറസ്റ്റിലായത്.ഒളിവില്‍ കഴിഞ്ഞിരുന്ന യുവതിയെ പൂച്ചാക്കല്‍ പോലീസാണ് പിടികൂടിയത്. ഭർത്താവിന്റെ വീട്ടില്‍ സൂക്ഷിച്ച 35 പവനോളം സ്വർണ്ണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ച കേസില്‍ ആണ് യുവതി അറസ്റ്റിലായത്.

ചേർത്തല താലൂക്ക് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 7 വാർഡില്‍ 7ല്‍ കൊച്ചുപറമ്പില്‍ രഘുനാഥന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വർണവും പണവും ആണ് നഷ്ടപ്പെട്ടത്. ഇതാണ് യുവതി അടിച്ചുമാറ്റിയത്. ഭർത്താവിന്റെ അമ്മ ചിട്ടി പിടിച്ച 30,000 രൂപയും മാല, വള, കൊലുസ് ഉള്‍പ്പെടെയുള്ള 35 പവൻ സ്വർണ്ണവുമാണ് ആതിര കവർന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഷണത്തിന് ശേഷം ഒളിവില്‍ പോയ ഇവർ പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ച്‌ വരികയായിരുന്നു. ഇതിനിടെ കോട്ടയത്ത് നിന്നാണ് ആതിരയെ പിടികൂടുന്നത്. ചേർത്തല ഡിവൈ.എസ്.പി അനില്‍കുമാർ ടി.യുടെ നിർദേശപ്രകാരം എസ്.എച്ച്‌.ഒ ഷെഫീക്ക്, എസ്.ഐ വീനസ്, എ.എസ്.ഐ ലിജിമോള്‍, സി.പി.ഒമാരായ ഗിരീഷ്, പ്രവീഷ്, പ്രവീണ്‍ തുടങ്ങിയ ഉദ്യോഗസ്ഥർ ഉള്‍പ്പെട്ട സംഘമാണ് ആതിരയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക