തേങ്ങയിടാൻ വന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ തെങ്ങുകയറ്റ തൊഴിലാളി പിടിയില്‍.അയിലം ചരുവിള വീട്ടില്‍ അജേഷിനെ (45)യാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11-ാം തീയതി വാമനപുരം കളമച്ചല്‍ സ്വദേശിയായ വീട്ടമ്മയുടെ വീട്ടിലായിരുന്നു സംഭവം.
വീട്ടില്‍ തേങ്ങയിടാൻ എത്തിയതായിരുന്നു പ്രതി. ഈ സമയം വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ ഇയാള്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.വീട്ടമ്മ ബഹളം വെച്ച് കുതറിമാറി പുറത്തേക്കോടി അയല്‍വീട്ടില്‍ വിവരമറിയിച്ചതോടെ പ്രതി ഒളിവില്‍ പോയി.ഇവർ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ആണ് പ്രതിയെ പിടികൂടികൂടാനായത്.
വെഞ്ഞാറമൂട് എസ്‌എച്ച്‌ഒ ആസാദ് അബ്ദുല്‍ കലാമിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ സജിത്ത്, ഗ്രേഡ് എസ്‌ഐ ബിജ. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

















