സംസ്ഥാന കോൺഗ്രസിലെയും യുഡിഎഫിന്റെയും എല്ലാ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ കഴിയുന്ന ആൾ ആരാ എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ, അത് കെസി വേണുഗോപാൽ എന്ന പേരാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ യുഡിഎഫിനെയും കോൺഗ്രസിനെയും പുനരുജ്ജീവിപ്പിക്കുന്നതിൽ നിർണായകമായത് കെ സി എന്ന ഒറ്റമൂലിയാണ്. യു.ഡി.എഫിലെ ഉഭയകക്ഷി ചര്‍ച്ചകളില്‍ വഴിമുട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും ഷിബു ബേബിജോണും അനൂപ് ജേക്കബും മാണി സി കാപ്പനും അടക്കമുള്ള ഘടകകക്ഷി നേതാക്കള്‍ ഇപ്പോള്‍ ഫോണ്‍ വിളിക്കുന്നത് കെ.സി വേണുഗോപാലിനെയാണ്. ഹൈക്കമാന്‍ഡിന്റെ പ്രതിനിധിയെന്നതിലുപരി, രാഹുല്‍ ഗാന്ധിയുടെ അതിവിശ്വസ്തന്‍ എന്ന പദവിയാണ് ഘടകകക്ഷികള്‍ക്കിടയില്‍ അദ്ദേഹത്തിന് ഈ സ്വീകാര്യത നേടിക്കൊടുക്കുന്നത്.
അണിയറയ്ക്ക് പിന്നിലെ തന്ത്രജ്ഞൻ; നിശബ്ദമായി ഒരുക്കുന്നത് യുഡിഎഫ് അനുകൂല സോഷ്യൽ എൻജിനീയറിങ്
അരങ്ങിലെ കയ്യടികളേക്കാൾ കെ സി എ ആവേശപ്പെടുത്തുന്നത് അണിയറയിലെ നീക്കങ്ങളാണ്. വി ഡി സതീശനും രമേശ് ചെന്നിത്തലയും മുന്നിൽ നിന്ന് പട നയിക്കുമ്പോൾ യുഡിഎഫിന് അനുകൂലമായ നിശബ്ദ സോഷ്യൽ എൻജിനീയറിങ്ങിന് അണിയിറക്കി പിന്നിൽ കളമൊരുക്കുന്നത് കെ സിയാണ്. വലിയൊരു സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രമാണ് കെസി കേരളത്തില്‍ പയറ്റുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശിവഗിരി മഠത്തിന്റെ സഹകരണത്തോടെ മഹാത്മാഗാന്ധി-ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികം ആഘോഷിക്കാനുള്ള തീരുമാനം. കെ.സിയുടെ പ്രത്യേക താല്പര്യപ്രകാരം നടക്കുന്ന മാര്‍ച്ച് 6-ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് രാഹുല്‍ ഗാന്ധിയാണ്. ഈ യോഗത്തിന് മുമ്ബ് ഘടകക്ഷികളുമായുള്ള എല്ലാ പ്രശ്നവും തീരുമെന്നാണ് യുഡിഎഫ് ഘടകക്ഷികള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്.
എല്ലാവരെയും കേൾക്കും, എല്ലാത്തിനും പരിഹാരം: കെ സിയെ കുറിച്ചുള്ള ഉറപ്പ് ഇങ്ങനെ
യുഡിഎഫ് നേതാക്കള്‍ക്കും കോണ്‍ഗ്രസിനുമിടയിലുള്ള ‘പാലം’ കൂടിയാണ് കെ.സി മാറും. മാർച്ച് 6ന് രാഹുൽ കേരളത്തിൽ എത്തുന്നതിന് മുമ്പ് മുമ്ബ് ഘടകക്ഷികളുമായുള്ള എല്ലാ പ്രശ്നവും തീരുമെന്നാണ് യുഡിഎഫ് നേതാക്കൾക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍, അടൂര്‍ പ്രകാശ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കെസിയോട് ആഗ്രഹം അറിയിച്ചിട്ടുണ്ട്. സിറ്റിംഗ് എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിലും ദേശീയ നേതൃത്വത്തിന്റെ അന്തിമ തീരുമാനം കെ സിയുടെ അഭിപ്രായത്തിൽ അധിഷ്ഠിതമായി തന്നെയായിരിക്കും.
ഗ്രൂപ്പ് കളി അവസാനിപ്പിച്ച നേതാവ്
തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ കോണ്‍ഗ്രസില്‍ പതിവുള്ള ഗ്രൂപ്പ് യോഗങ്ങളും, പരസ്യ പ്രസ്താവനകളും, പോസ്റ്റര്‍ യുദ്ധങ്ങളും ഇത്തവണ പൂര്‍ണ്ണമായും അപ്രത്യക്ഷമായി. ഇതിന് കാരണം കര്‍ശനമായ ഹൈക്കമാന്‍ഡ് മേല്‍നോട്ടമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച നിലവിലെ രീതികള്‍ പൊളിച്ചെഴുതും. കൃത്യമായ സര്‍വേയുടെ അടിസ്ഥാനത്തില്‍ മാത്രമേ സീറ്റ് നല്‍കൂ എന്ന കര്‍ശന നിര്‍ദ്ദേശം ഹൈക്കമാണ്ട് നല്‍കിക്കഴിഞ്ഞു. ഇത്തരം പോസിറ്റീവ് മാറ്റങ്ങൾക്ക് പിന്നിലെ ചാലകശക്തിയും വേണുഗോപാൽ തന്നെയാണ്.

















