പ്ലസ് വണ്‍ വിദ്യാർഥിനികളെ വീടുകള്‍ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചമ്ബക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര വീട്ടില്‍ ഡേവിഡിന്‍റെ മകള്‍ ആൻ മരിയ ഡേവിഡ്, കൈനകരി പഞ്ചായത്ത് 12-ാം വാർഡ് കയാറ്റില്‍ചിറ സാബുവിന്‍റെ മകള്‍ ഐറിൻ സാബു (18 ) എന്നിവരാണ് മരിച്ചത്.രണ്ടുപേരെയും ഇന്നലെ പുലർച്ചെയോടെ വീടിനുള്ളില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.സംഭാഷണത്തിന് ശേഷം സഹോദരങ്ങള്‍ക്കൊപ്പം വീട്ടിലെ ഹാളില്‍ ഉറങ്ങാൻ കിടന്ന ആൻമരിയ ഷാളുപയോഗിച്ച്‌ തൂങ്ങിയനിലയില്‍ പുലർച്ചെ നാലരയോടെ ഉറക്കമുണർന്ന സഹോദരനാണ് കാണുന്നത്. മാതാവ് ബിൻസി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐറിന്‍റെ മാതാവ്: റോസമ്മ. സഹോദരങ്ങള്‍ ജെറിൻ , ഷെറി. മനോവിഷമമാണ് മരണ കാരണമെന്നാണ് എഫ്‌ഐആർ. നെടുമുടി പോലീസ് അന്വേഷണമാരംഭിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക