കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ തർക്കം മുറുകുന്നു.കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് പുതിയ ചർച്ചകള്‍ക്ക് വഴിതുറന്നത്. സംസ്ഥാനത്തിന്റെ പേര് മാറ്റിയാല്‍ മലയാളികളെ ഇംഗ്ലീഷില്‍ എന്ത് വിളിക്കുമെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.

നിലവില്‍ കേരളത്തിലുള്ളവരെ ‘കേരളൈറ്റ്’ എന്നാണ് ഇംഗ്ലീഷില്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ പേര് ‘കേരളം’ എന്നാക്കി മാറ്റുമ്ബോള്‍ ഇത് ‘കേരളമൈറ്റ്’ എന്നോ ‘കേരളമിയൻ’ എന്നോ മാറ്റേണ്ടി വരുമോ എന്ന് തരൂർ ചോദിക്കുന്നു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഈ ഭാഷാപരമായ സംശയം പങ്കുവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. മലയാള ഭാഷയില്‍ ‘കേരളം’ എന്നാണ് പറയുന്നതെങ്കിലും മറ്റ് ഭാഷകളില്‍ ഇത് ഇപ്പോഴും ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വ്യത്യാസം ഒഴിവാക്കി എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

എന്നാല്‍, പേര് മാറ്റം കൊണ്ടുവരുമ്ബോള്‍ ഇംഗ്ലീഷിലെ പ്രയോഗങ്ങളില്‍ ആശയക്കുഴപ്പമുണ്ടാകുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. തരൂരിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ‘മലയാളി’ എന്ന വാക്ക് തന്നെ ഇംഗ്ലീഷിലും ഉപയോഗിച്ചാല്‍ പോരേ എന്ന് ചിലർ ചോദിക്കുമ്ബോള്‍, പേര് മാറ്റം അനാവശ്യമാണെന്ന് വാദിക്കുന്നവരും കുറവല്ല.

എന്നാല്‍, പേര് മാറ്റം കൊണ്ടുവരുമ്ബോള്‍ ഇംഗ്ലീഷിലെ പ്രയോഗങ്ങളില്‍ ആശയക്കുഴപ്പമുണ്ടാകുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. തരൂരിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ‘മലയാളി’ എന്ന വാക്ക് തന്നെ ഇംഗ്ലീഷിലും ഉപയോഗിച്ചാല്‍ പോരേ എന്ന് ചിലർ ചോദിക്കുമ്ബോള്‍, പേര് മാറ്റം അനാവശ്യമാണെന്ന് വാദിക്കുന്നവരും കുറവല്ല.

കേരള എന്നുള്ള പ്രയോഗം കേരളം എന്നാക്കി എന്ന് കരുതി കേരള ഹൈക്കോടതിയുടേ പേര് ഇംഗ്ലീഷില്‍ ഹൈക്കോർട്ട് ഓഫ് കേരള എന്നു തന്നെ തുടരുമെന്നാണ് നിയമവദഗ്ധർ നല്‍കുന്ന വിവരം. ഹൈക്കോടതിയുടെ പേര് മാറ്റണമെങ്കില്‍ അതിന് പ്രത്യേകം നിയമം പാർലമെന്റില്‍ പാസാക്കണമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ പേരുമാറ്റം അതിന്റെ ഐഡന്റിറ്റിയുടെ പ്രശ്നമാണ് അതൊരു സ്പെല്ലിംഗ് മത്സരം ആക്കേണ്ടതില്ലെന്നുമാണ് സിപിഎം രാജ്യസഭാംഗം ജോണ്‍ബ്രിട്ടാസ് പ്രതികരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക