ശബരിമല സ്വർണ്ണക്കൊള്ള, അയ്യപ്പ സംഗമത്തിന്റെ മറവിൽ നടന്ന അഴിമതി എന്നീ വിഷയങ്ങൾ സംസ്ഥാന സർക്കാരിനെ അപ്പാടെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. നാട്ടിൽ എവിടെ പുറത്തിറങ്ങിയാലും പിണറായിക്ക് നേരെ കരിങ്കൊടി ഉയരുന്ന നിലയിലാണ് പ്രതിഷേധങ്ങൾ. എന്നാൽ മുഖ്യമന്ത്രിയായ ശേഷം ജനാധിപത്യ പ്രതിഷേധങ്ങൾക്ക് നേരെ അടിച്ചമർത്തൽ ശൈലി പ്രയോഗിക്കുന്ന പിണറായി വിജയൻ ശക്തമായ പോലീസ് സംരക്ഷണയിലാണ് സംസ്ഥാനത്ത് സഞ്ചരിക്കുന്നത്.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന സാഹചര്യം ഒഴിവാക്കുവാൻ പഴുതടച്ച പ്രതിരോധവും മുൻകരുതലുകളും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. കോട്ടയത്ത് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള ഗതാഗത നിയന്ത്രണം അടക്കം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പോലീസ് നീക്കങ്ങൾ എല്ലാം പാളിച്ചുകൊണ്ട് ശക്തമായ പ്രതിരോധം മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും ദേവസ്വം മന്ത്രി വി എൻ വാസവനെയും കരിങ്കൊടി കാണിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് കോട്ടയത്തെ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം കുടമാളൂരിൽ വച്ചാണ് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തെ തടഞ്ഞ് യുവ നേതാക്കൾ കരിങ്കൊടി വീശിയത്. പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും യുവാക്കളുടെ പോരാട്ടവീര്യത്തിനു മുന്നിൽ പോലീസ് സംഘവും നിസ്സഹായരായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജിബിൻ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് ഷിനാസ്, കൗൺസിലർമാരായ സുബിൻ, ബിബിൻ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ജിത്തു ജോസ്, നേതാക്കളായ അസീബ്, പാർത്ഥിവ്, തോമസുകുട്ടി മുകാല, റാഷ്മോൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക