എറണാകുളത്ത് മെൻസ് ഹോസ്റ്റലില്‍ നിന്നും മയക്കുമരുന്ന് ഗുളികകളും എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.മട്ടാഞ്ചേരി സ്വദേശി ഫൈസല്‍ നാസർ (33) എന്നയാളാണ് 159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാംഎംഡിഎംഎ എന്നിവയുമായി പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

എറണാകുളം എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ സലിംകുമാർ ദാസിന്റെ നേതൃത്വത്തില്‍ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷിഹാബുദ്ദീൻ.എം.എച്ച്‌, ജയകുമാർ.പി.ജെ, സിവില്‍ എക്സൈസ് ഓഫീസർമാരായ സൈദ്.വി.എം, ബൈജു.എം എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എക്സൈസ് സംഘവും റെയില്‍വേ സംരക്ഷണ സേനയും സംയുക്തമായി നടത്തിയ പരിശോധനയില്‍ ധൻബാദ് ആലപ്പുഴ എക്സ്പ്രസിന്‍റെ ജനറല്‍ കോച്ചില്‍ നിന്നും 30 കിലോയോളം കഞ്ചാവ് പിടികൂടി. ഉടമസ്ഥൻ ഇല്ലാത്ത നിലയില്‍ മൂന്ന് ഷോള്‍ഡർ ഷോള്‍ഡർ ബാഗുകളിലായാണ് കഞ്ചാവ് കാണപ്പെട്ടത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെയും ആലപ്പുഴ റെയില്‍വേ സംരക്ഷണ സേനയിലെ സർക്കിള്‍ ഇൻസ്പെക്ടർ പ്രിൻസ്.എ.കെ യുടെയും നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

കൊല്ലം മുട്ടറയില്‍ ഉത്സവകാല വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 26 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയിലായി. ഉമേഷ് (39) എന്നയാളാണ് പിടിയിലായത്. എഴുകോണ്‍ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്‌ടർ സാജൻ.സിയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയില്‍ പ്രിവൻ്റീവ് ഓഫീസർ സുനില്‍കുമാർ, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്)മാരായ ശ്രീജിത്ത് മിറാൻഡ, അജികുമാർ സിവില്‍ എക്സൈസ് ഓഫീസർമാരായ വിഷ്ണു.എം, അനന്തു.എം, ശ്രീഹരി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ, വനിതാ സിവില്‍ എക്സൈസ് ഓഫീസർ അമൃത എന്നിവർ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക