ഇത്തവണ സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തില്‍ കോട്ടയത്ത് മന്ത്രിമാരുടെ എണ്ണം കണക്കാക്കിയുള്ള ചർച്ച മുറുകി. കടുത്തുരുത്തിയിൽ നിന്നും പാലായിൽ നിന്നും ഘടകകക്ഷി നേതാക്കൾ എന്ന നിലയിൽ വിജയം ഉറപ്പാക്കിയാൽ മോൻസ് ജോസഫും മാണി സി കാപ്പനും മന്ത്രിമാരാകും എന്ന കാര്യത്തിൽ തർക്കമില്ല. കോട്ടയത്തുനിന്ന് തുടർച്ചയായ നാലാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്ന മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും മന്ത്രിസഭയിൽ ഇടം പിടിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ കഴിഞ്ഞ യു.ഡി.എഫ് മന്ത്രി സഭയില്‍ ആഭ്യന്തര വകുപ്പ് അടക്കം അഞ്ചു വകുപ്പുകള്‍ പരാതിക്കിടവരാത്ത വിധം മികച്ച നിലയില്‍ കൈകാര്യം ചെയ്ത് മികവ് തെളിയിച്ച ഭരണാധികാരി ആണ്.

ഉമ്മൻചാണ്ടിയുടെ മകനെന്ന പരിവേഷത്തിനൊപ്പം ഓർത്തഡോക്സ് സഭാ പ്രാതിനിധി എന്ന പരിഗണിക്കുമെന്നാണ് അദ്ദേഹത്തെ പിന്താങ്ങുന്നവർ പ്രതീക്ഷിക്കുന്നത്. ഈഴവ പ്രാതിനിത്യത്തിന്റെ പേരിലും, വാസവന പരാജയപ്പെടുത്തുവാൻ സാധിച്ചാൽ ലഭിക്കുന്ന വീര പരിവേഷവും ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനും സാധ്യത തുറക്കുമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും വിശ്വസിക്കുന്നു. ചാണ്ടി ഉമ്മനെ പരിഗണിക്കുമെന്നാണ് അദ്ദേഹത്തെ പിന്താങ്ങുന്നവർ പ്രതീക്ഷിക്കുന്നത്. ഈഴവ പ്രാതിനിത്യത്തിന്റെ പേരിലും, വാസവന പരാജയപ്പെടുത്തുവാൻ സാധിച്ചാൽ ലഭിക്കുന്ന വീര പരിവേഷവും ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനും സാധ്യത തുറക്കുമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും വിശ്വസിക്കുന്നു.കാരണം. ന്യൂജെൻ പ്രചാരണത്തിലൂടെ ശ്രദ്ധേയനായ ചാണ്ടി ഉമ്മന് യുവജനവകുപ്പ് കിട്ടുമെന്ന് അനുയായികള്‍ ഇപ്പോഴേ പറഞ്ഞു തുടങ്ങി. രാഹുല്‍ ഗാന്ധി അടക്കം ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പമുള്ള ചാണ്ടി ഉമ്മനെ ഒഴിവാക്കാൻ ആവില്ലെന്നാണ് വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളാ കോണ്‍ഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് മത്സരിക്കാത്ത സാഹചര്യത്തില്‍ പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫിനാണ് പ്രഥമപരിഗണന.പി.ജെ.ജോസഫിന്റെ മകൻ അപു ജോണ്‍ ജോസഫ് ജയിച്ചാലും നേരത്തേ പൊതു മരാമത്ത്മന്ത്രിയായിട്ടുള്ള മുൻ കാല പരിചയം മോൻസിന് തുണയായേക്കും. കൂടുതല്‍ സീറ്റ് ജോസഫ് വിഭാഗത്തിന് ലഭിച്ചാല്‍ രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന തരത്തിലുള്ള ചർച്ചയും പാർട്ടി അണികള്‍ക്കിടയിലുണ്ട്.

ഏറ്റുമാനൂരില്‍ അട്ടിമറി ജയം നേടുമെന്ന വിശ്വാസമാണ് നാട്ടകം സുരേഷിനുള്ളത്. ജയിച്ചാല്‍ ഈഴവ പ്രാതിനിധ്്യവും ഡി.ഡി.സി പ്രസിഡന്റെന്ന പരിഗണനയും തുണയായേക്കും. യു.ഡി.എഫിന് ഭരണം ലഭിക്കുകയും ഇവരെല്ലാം ജയിച്ചു മന്ത്രിയാവുകയും ചെയ്താല്‍ നാലു മന്ത്രി സ്ഥാനം കോട്ടയം ജില്ലയ്ക്ക് ലഭിക്കും. നേരത്തേ ഉമ്മൻചാണ്ടിക്കു പുറമേ കെ.എം.മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ ജില്ലയെ പ്രതിനിധീകരിച്ചു മന്ത്രിയായതിനു പുറമേ പി.സി ജോർജ് കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പുമായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക