കെ.എസ്.യു കോട്ടയം ബ്ലോക്ക്‌ കമ്മിറ്റി കോട്ടയം പി.എസ്.സി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സമരക്കാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പോലീസ് ഉദ്യോഗസ്ഥർ കുഴങ്ങി. 150 ഓളം സമരക്കാർ ഒന്നിച്ചു നിന്ന് ബാരിക്കേഡ് മറിച്ചിട്ടതോടെ ജലപീരങ്കി ഉപയോഗിച്ചുവെങ്കിലും പ്രവർത്തകർ ഓഫീസ് കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കിയില്ലായിരുന്നുവെങ്കിൽ പ്രവർത്തകർ ഓഫീസിനുള്ളിലേക്കും കയറിയേനെ. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ജിത്തു ജോസ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്.

ബ്ലോക്ക് പ്രസിഡന്റ് മാഹിൻ നവാസിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ മാർച്ച് ഡി.സി.സി ഉപാധ്യക്ഷൻ ചിന്റു കുര്യൻ ജോയ് ആണ് ഉദ്ഘാടനം ചെയ്തത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഇതിന് പിന്നാലെയാണ് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയത്. വനിത പ്രവർത്തകരെ പുരുഷ പൊലീസുകാർ അറസ്റ്റ് ചെയ്യാൻ നടത്തിയ ശ്രമങ്ങളും സംഘർഷത്തിന്റെ ആക്കംകൂട്ടി. സമര സ്ഥലത്ത് വെച്ച് തന്നെ ഇന്ന് കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ചിന്റു കുര്യൻ പ്രഖ്യാപിക്കുകയും അത് പിന്നീട് നടപ്പാക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജിബിൻ ജോസഫ് , കെ.എസ് ഷിനാസ് സീതു ശശിധരൻ, തോമസ്കുട്ടി മുക്കാല, അനസ്, ഷൈൻ സാം,രാഷ്‌മോൻ ഒറ്റാത്തിൽ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡണ്ട് യേഷ്വന്ത് സി നായർ, സോണിമോൾ, പാർഥിവ് സലിമോൻ, ഗൗതം രാജ്, ജോൺസ് ബിജു, തോമസ്കുട്ടി, ജേക്കബ്, നൂറുൽ, അശ്വിൻ സാബു, മെൽവിൻ, റിസ്വാൻ, വിഷ്ണു, കണ്ണൻ, ഹരിപ്രിയ, ശിവ സുഭാഷ്, നോയൽ, അലൻ ബിജു, ആഷിൽ തുടങ്ങിയവർ നേതൃത്വം നൽകി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക